Monday, August 31, 2009

Onam recipes in malayalam - Onasadya recipes in malayalam

Onam recipes in malayalam - Onasadya recipes in malayalam
Wish you all a happy Onam . Onam days are blessed with OnaSadya .Here is complete collection of onasadya recipes in malayalam , most of the people won't make these many items for thier sadya .But you could choose your favorite dishes ,anyhow Sambar,Avial,pulisseri,erisseri,rasam,olan,kalan etc can't be avoided .

OnaSadya recipes in malayalam

Kerala Breakfast recipes in Malayalam

Welcome to Kerala breakfast recipes in malayalam ,this blog is having almost complete collection of kerala's breakfast dishes ,most of the dishes are prepares in steam with out applying oil .So these are very healthy recipes .

This is a part of Kerala recipes in malayalam ,we have other recipes too in malayalam ,like paayasam recipes,Onam recipes etc

In this breakfast section we have idli,dosa,puttu,poori,etc recipes in malayalam -

Try the Kerala breakfast recipes in Malayalam

Friday, August 28, 2009

മത്തങ്ങ ഓലന്‍ Mathanga Olan

മത്തങ്ങ ഓലന്‍ Mathanga Olan

ചേരുവകള്‍

മത്തങ്ങ -250 ഗ്രാം
പച്ചമുളക് -6 എണ്ണം
വന്‍പയര്‍ -1 പിടി
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കറിവേപ്പില -4 കതിര്‍പ്പ്
ഉപ്പ് -പാകത്തിന്
തേങ്ങാപ്പാല്‍ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

വന്‍പയര്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് മത്തങ്ങ ചെറുതായി അരിഞ്ഞതും
പച്ചമുളക് കീറിയതും ചേര്‍ത്ത് നന്നായി വെന്തുടയുന്നതുവരെ വേവിക്കുക. പിന്നിട് തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് വാങ്ങിവെച്ച് ഉപയോഗിക്കാം.

ചേമ്പ് ഓലന്‍ Chembu Olan

ചേമ്പ് ഓലന്‍ Chembu Olan

ചേരുവകള്‍

  1. ചേമ്പ് -500 ഗ്രാം
  2. വന്‍പയര്‍ -1 പിടി
  3. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
  4. പച്ചമുളക് -6 എണ്ണം
  5. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പയര്‍ ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ ചെറുതായി അരിഞ്ഞ്
വെച്ചിരിയ്ക്കുന്ന ചേമ്പിന്‍ കഷ്ണങ്ങളും പച്ചമുളക് കീറിയതും ചേര്‍ക്കണം.പയറും, ചേമ്പും നന്നായി വെന്തുടയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം.പിന്നിട് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇത് വാങ്ങിവെച്ച്
ഉപയോഗിക്കാം.

ചുരയ്ക്കാ ഓലന്‍ Churakka Olan recipes

ചുരയ്ക്കാ ഓലന്‍ Churakka Olan recipes

ചേരുവകള്‍

  1. ചുരയ്ക്കാ -1 എണ്ണം
  2. പച്ചമുളക് -6 എണ്ണം
  3. തേങ്ങാപ്പാല്‍ - കാല്‍ കപ്പ്
  4. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  5. കറിവേപ്പില -4 കതിര്‍പ്പ്
  6. വന്‍പയര്‍ -1 പിടി
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പയര്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഉപ്പുമിട്ട് വേവിക്കുക. ഇതിലേയ്ക്ക് ചെറുതായി കനം കുറഞ്ഞ് അരിഞ്ഞ
ചുരയ്ക്കയും പച്ചമുളക് കീറിയതുമിട്ട് വെന്തുടയുന്നതുവരെ തിളപ്പിക്കുക. തേങ്ങാപ്പാലും ഒഴിക്കണം.പിന്നിട്
എണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇറക്കിവെച്ച് ഉപയോഗിയ്ക്കാം.

കുബളങ്ങാ ഓലന്‍ Kumbalanga Olan recipes

കുബളങ്ങാ ഓലന്‍ Kumbalanga Olan recipes

ചേരുവകള്‍

  1. കുബളങ്ങാ -1 ഇടത്തരം കഷ്ണം
  2. പച്ചമുളക് -6
  3. തേങ്ങാപ്പാല്‍ -കാല്‍ കപ്പ്
  4. വന്‍പയര്‍ -1 പിടി
  5. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
  6. കറിവേപ്പില -4 കതിര്‍പ്പ്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പിഞ്ചു കുബളങ്ങയുടെ ഒരു ഇടത്തരം കഷ്ണം കനം കുറച്ച് അരിയുക.വന്‍പയര്‍ പാകത്തിന് വെള്ളം ഒഴിച്ച്
ഉപ്പ് ചേര്‍ത്ത് ഒരു പാത്രത്തില്‍ വേവിക്കുക.ഇതിലേയ്ക്ക് കുബളങ്ങ അരിഞ്ഞതും പച്ചമുളക് കീറിയതും ഇട്ട്
ഉടയുന്നതുവരെ വേവിക്കുക. ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് ഒന്നു തിളയ്ക്കുന്നതുവരെ കാത്തതിനുശേഷം
എണ്ണയും കരിവേപ്പിലയുമിട്ടു വാങ്ങി വെയ്ക്കുക.

ഏത്തയ്ക്ക കാളന്‍ Banana Kaalan recipe

ഏത്തയ്ക്ക കാളന്‍ Banana Kaalan recipe

ചേരുവകള്‍

1. വിളഞ്ഞ ഏത്തയ്ക്ക -2
2. തേങ്ങ -കാല്‍ കപ്പ്
പച്ചമുളക് -3
കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
3. വെളിച്ചെണ്ണ -1 ടേബിള്‍സ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
കറിവേപ്പില -1 കതിര്‍പ്പ്
4. പുളിയില്ലാത്ത മോര് -1 കപ്പ്
5. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ഏത്തയ്ക്ക ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു കലക്കിവേവിച്ച ഏത്തയ്ക്കയില്‍ ഒഴിച്ചു തിളപ്പിക്കുക. മോരൊഴിച്ചു ഇളക്കിവാങ്ങുക.കടുക് പൊട്ടിച്ച് ഉപയോഗിക്കാം.

മാമ്പഴം കാളന്‍ Mango kaalan

മാമ്പഴം കാളന്‍ Mango kaalan

ചേരുവകള്‍

  1. പഴുത്ത നാട്ടുമാങ്ങ - 5
  2. പച്ചമുളക് -5
  3. തേങ്ങ -അര മുറി
  4. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  5. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  6. ഉലുവ -കാല്‍ ടീസ്പൂണ്‍
  7. ജീരകം -1 ടീസ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
  9. പിളിയില്ലാത്ത തൈര് -1 കപ്പ്
കടുക്, കറിവേപ്പില,എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മാങ്ങ തൊലിയിളക്കി വെയ്ക്കുക.തേങ്ങ,പച്ചമുളക്, ജീരകം എന്നിവ നല്ല മയത്തില്‍ അരയ്ക്കുക. തൈര്
ഉടച്ചെടുക്കുക.അരപ്പ് കലക്കി മാങ്ങയുമിട്ട് തിളപ്പിക്കുക.മഞ്ഞള്‍പൊടി,കുരുമുളകുപൊടി,ഉപ്പ് ഇവയും ചേര്‍ക്കുക.തിളച്ചു കഴിഞ്ഞാല്‍ ഉടച്ചുവെച്ച തൈര് ചേര്‍ത്ത് ഇളക്കുക.ചൂടായിക്കഴിയുമ്പോള്‍ വാങ്ങിവെച്ച്
കടുക് താളിച്ച്‌ ഉപയോഗിയ്ക്കാം.ഉലുവയും മൂപ്പിച്ച് എടുക്കുക.

കുറുക്കുകാളന്‍ Kurukku Kaalan

കുറുക്കുകാളന്‍ Kurukku Kaalan

ചേരുവകള്‍

ചേന -500 ഗ്രാം
നേന്ത്രക്കായ -500 ഗ്രാം
കട്ടത്തൈര് -500 ഗ്രാം
മഞ്ഞള്‍പൊടി -ഒന്നര ടീസ്പൂണ്‍
തേങ്ങ -1
കുരുമുളകുപൊടി -50 ഗ്രാം
പച്ചമുളക് -2
ജീരകം -2 ടീസ്‌ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചേനയും കായും അല്പം വലിയ കഷ്ണങ്ങള്‍ ആക്കി നുറുക്കുക.ഇവയില്‍ വെള്ളം ചേര്‍ത്ത് വേവിക്കുക.
പകുതി വേവുമ്പോള്‍ ഉപ്പ്,മഞ്ഞള്‍പൊടി, കുരുമുളകുപൊടി,എന്നിവ ചേര്‍ത്തിളക്കുക. പിന്നിട് കട്ടത്തൈര്
കുറേശ്ശെയായി ഒഴിക്കുക.ഈ സമയം ഇളക്കിക്കൊണ്ടിരിയ്ക്കണം.
തേങ്ങ,പച്ചമുളക്,ജീരകം ഇവ മൂന്നും ഒന്നിച്ച് ഉരുളയാക്കി വെയ്ക്കണം.ഇത് തൈര് കൂട്ടിലേക്കിട്ടു ഇളക്കുക.
കടുക്,മുളക്,ഉലുവ,കറിവേപ്പില, ഇവ വറുത്ത്‌ കാളനിലിടുക.

കൈതച്ചക്ക കാളന്‍ Kaithachakka Kaalan

കൈതച്ചക്ക കാളന്‍ Kaithachakka Kaalan

ചേരുവകള്‍

പഴുത്ത കൈതച്ചക്ക -പകുതി
തേങ്ങ തിരുമ്മിയത്‌ -കാല്‍ മുറി
പച്ചമുളക് - 5
മഞ്ഞള്‍പൊടി -അര സ്പൂണ്‍
മുളകുപൊടി -1 ടീസ്‌ സ്പൂണ്‍
തൈര് -2 കപ്പ്
കടുക് -അര സ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

തൊലി ചെത്തിയെടുത്ത കൈതച്ചക്ക ചെറിയ കഷ്ണങ്ങള്‍ ആക്കുക.പച്ചമുളക് അരിഞ്ഞതും ഉപ്പ്,മുളകുപൊടി,
മഞ്ഞള്‍പൊടി ആവശ്യത്തിനു വെള്ളം എന്നിവയും ചേര്‍ത്ത് കൈതച്ചക്ക വേവിക്കുക. തേങ്ങ മയത്തില്‍ അരച്ചത്
മോരില്‍ കലക്കി വെന്തു വരുന്ന കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.കടുക് താളിച്ച്‌ ഉപയോഗിക്കാം.

വെള്ളരിയ്ക്ക കാളന്‍ Vellarikka Kaalan

വെള്ളരിയ്ക്ക കാളന്‍ Vellarikka Kaalan

ചേരുവകള്‍

പഴുത്ത വെള്ളരിയ്ക്ക -കാല്‍ ഭാഗം
പച്ചമുളക് - 3
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ഉലുവ - അര ടീസ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
കറിവേപ്പില - 4 കതിര്‍പ്പ്
തൈര് - 2 കപ്പ്
തേങ്ങ - കാല്‍ മുറി
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

വെള്ളരിയ്ക്ക കഷ്ണങ്ങള്‍ ആക്കുക.ഒരു പാത്രത്തില്‍ വെള്ളരിയ്ക്ക കഷണങ്ങളും പച്ചമുളക് കീറിയതും
പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ത്ത് വേവിക്കുക. തേങ്ങ നല്ല മയത്തില്‍
അരച്ച് കലക്കിയെടുക്കുക.തൈര് കലക്കിയെടുക്കുക.ഇതും തേങ്ങ അരച്ചതും കൂടി വെന്തു വരുന്ന കഷ്ണങ്ങളില്‍
ഒഴിച്ചു ഇളക്കിക്കൊണ്ടിരിയ്ക്കുക.എണ്ണ ചൂടാവുമ്പോള്‍ കടുകും കറിവേപ്പിലയും ഉലുവയുമിട്ട് വഴറ്റി
കാളനില്‍ ഒഴിച്ച് ഉപയോഗിക്കാം.

ശീമച്ചക്ക അവിയല്‍ Seemachakka Aviyal

ശീമച്ചക്ക അവിയല്‍ Seemachakka Aviyal

ചേരുവകള്‍

1.ശീമച്ചക്ക -1
2.തേങ്ങ -അരമുറി
ജീരകം -1 നുള്ള്
മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ശീമച്ചക്ക തൊലിയും അകത്തുള്ള നാരും കളഞ്ഞ് കഷ്ണങ്ങള്‍ ആക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.അരപ്പ് വെള്ളത്തില്‍ കലക്കി ശീമച്ചക്ക കഷ്ണങ്ങള്‍ അതിലിട്ട് ഉപ്പൊഴിച്ചു വേവിക്കുക. കഷ്ണങ്ങള്‍ വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

മരച്ചീനി അവിയല്‍ Maracheeni Aviyal

മരച്ചീനി അവിയല്‍ Maracheeni Aviyal

ചേരുവകള്‍

1.മരച്ചീനി -അരകിലോ
2.മഞ്ഞള്‍പൊടി -അരടീസ്പൂണ്‍
3.തേങ്ങ -അര കപ്പ്
ജീരകം -കാല്‍ ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
വെളുത്തുള്ളി -3 അല്ലി
4.ഉപ്പ് - പാകത്തിന്
5.കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

മരച്ചീനി തൊലി കളഞ്ഞ് അരിഞ്ഞെടുക്കുക.നന്നായി കഴുകി വൃത്തിയാക്കി വെള്ളമൊഴിച്ച് വേവിക്കുക. വെന്തശേഷം വെള്ളം ഊറ്റിക്കളയുക.മൂന്നാമത്തെ ചേരുവകള്‍ ചെറുതായി അരച്ച് കഷ്ണങ്ങളില്‍ ഇട്ട് ഉപ്പും
കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കുക.അല്പം വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും ഇളക്കി വാങ്ങി വെയ്ക്കുക.

ചക്ക അവിയല്‍ (മാങ്ങാ ചേര്‍ത്തത്)

ചേരുവകള്‍

1.ചക്കച്ചുള -2 കപ്പ്
മാങ്ങ -1
മുരിങ്ങയ്ക്ക -2
2.തേങ്ങ -അരമുറി
ജീരകം -1 നുള്ള്
പച്ചമുളക് -4
ചുവന്നുള്ളി -2
വെളുത്തുള്ളി -2 അല്ലി
3. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4. ഉപ്പ് -പാകത്തിന്
5. വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില -2 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ ചക്കച്ചുള നീളത്തില്‍ അരിയുക.മാങ്ങയും മുരിങ്ങയ്ക്കയും കഷ്ണങ്ങള്‍ ആക്കുക.ഉപ്പും
മഞ്ഞള്‍പൊടിയും വെള്ളവും ചേര്‍ത്ത് വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ത്ത്
തിളപ്പിക്കുക.നന്നായി വെന്തശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

ചേമ്പ് അവിയല്‍ Chembu Aviyal

ചേമ്പ് അവിയല്‍ Chembu Aviyal

ചേരുവകള്‍

1.ചേമ്പ് -200 gram
2.തേങ്ങ -അര കപ്പ്
ജീരകം -1 നുള്ള്
പച്ചമുളക് -3
ചുവന്നുള്ളി -3
3.മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4.ഉപ്പ് -പാകത്തിന്
5.വെളിച്ചെണ്ണ -1 ടേബിള്‍ സ്പൂണ്‍
6.കറിവേപ്പില - 1 കതിര്‍പ്പ്
7.തൈര് - കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

ചേമ്പ് തൊലി കളഞ്ഞ് നീളത്തില്‍ അരിയുക.കഴുകി വൃത്തിയാക്കിയ ശേഷം പാകത്തിന് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് കഷ്ണങ്ങളില്‍ ചേര്‍ക്കുക.
നന്നായി വെന്തുടയുമ്പോള്‍ തൈര് ചേര്‍ത്തിളക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങി വെച്ചു
ഉപയോഗിക്കാം.

Thursday, August 27, 2009

ഏത്തയ്ക്ക,കൂര്‍ക്ക അവിയല്‍ Banana Aviyal

ഏത്തയ്ക്ക,കൂര്‍ക്ക അവിയല്‍ Banana Aviyal

ചേരുവകള്‍

1.ഏത്തയ്ക്ക - 2
2.കൂര്‍ക്ക - 100 ഗ്രാം
3.തേങ്ങ - അരമുറി
പച്ചമുളക് - 3
ജീരകം - കാല്‍ ടീസ്പൂണ്‍
ചെറിയ ഉള്ളി - 3
4. ഉപ്പ് - പാകത്തിന്
5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
6. വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

ഏത്തയ്ക്കായും കൂര്‍ക്കയും തൊലി കളഞ്ഞ് അവിയലിന്റെ കഷ്ണങ്ങളായി അരിയുക.മഞ്ഞള്‍പൊടിയും
ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.തേങ്ങയും ബാക്കി ചേരുവകളും അരച്ചെടുത്ത് വേവിച്ച കഷ്ണങ്ങളും
ചേര്‍ത്ത് തിളപ്പിക്കുക.കഷ്ണങ്ങള്‍ തവികൊണ്ട് ഉടച്ചെടുക്കുക.വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി
വാങ്ങി വെയ്ക്കുക.

കൂര്‍ക്ക അവിയല്‍ Koorkka Aviyal

കൂര്‍ക്ക അവിയല്‍ Koorkka Aviyal

ചേരുവകള്‍

1. കൂര്‍ക്ക (ചീവിക്കഴിജ്ജത്) - 200 ഗ്രാം
2. തേങ്ങ - അരമുറി
ജീരകം - 1 നുള്ള്
പച്ചമുളക് - 3
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
ചെറിയ ഉള്ളി - 3 ചുള
3. ഉപ്പ് - പാകത്തിന്
4. വെളിച്ചെണ്ണ - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

കൂര്‍ക്ക തൊലികളഞ്ഞ് കഴുകിയെടുത്ത് കഷ്ണങ്ങള്‍ ആക്കിയെടുക്കുക.പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത്
കൂര്‍ക്ക കഷ്ണങ്ങള്‍ വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ച് വെന്ത കഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക.
വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

മുട്ട -മുരിങ്ങയ്ക്ക അവിയല്‍ Egg Avial with drum sticks

മുട്ട -മുരിങ്ങയ്ക്ക അവിയല്‍ Egg Avial with drum sticks

ചേരുവകള്‍

1.മുരിങ്ങയ്ക്ക - 2
2.കോഴിമുട്ട - 2
3.തേങ്ങ - അരമുറി
പച്ചമുളക് - 3
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
6.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുരിങ്ങയ്ക്കാകഷ്ണങ്ങള്‍ നെടുകെ പിളര്‍ന്ന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക.മുട്ട പുഴുങ്ങി തോടു
കളഞ്ഞ് വെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ച് കലക്കി മുരിങ്ങയ്ക്കാ കഷണങ്ങളില്‍ ചേര്‍ത്ത് തിളപ്പിയ്ക്കുക.തിളപ്പിച്ചതിനുശേഷം പുഴുങ്ങിയ മുട്ട നീളത്തില്‍ കഷ്ണങ്ങള്‍ ആക്കിയതും കറിവേപ്പിലയും
വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

മുരിങ്ങയ്ക്ക അവിയല്‍ Drum stick avial

മുരിങ്ങയ്ക്ക അവിയല്‍ Drum stick avial

ചേരുവകള്‍

1. മുരിങ്ങയ്ക്ക - 4
2.തേങ്ങ - ഒന്നര കപ്പ്
പച്ചമുളക് - 4
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
3. ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

മുരിങ്ങയ്ക്ക കഴുകി ചെറിയ കഷ്ണങ്ങള്‍ ആക്കിയശേഷം കീറിവെയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് മുരിങ്ങയ്ക്കാകഷ്ണങ്ങളില്‍ ചേര്‍ത്ത് തിളപ്പിക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത്
വാങ്ങിവെയ്ക്കുക.

തക്കാളി അവിയല്‍ Tomato Avial

തക്കാളി അവിയല്‍ Tomato Avial

ചേരുവകള്‍

1. പച്ചത്തക്കാളി - 250 ഗ്രാം
2. പച്ചമുളക് - 4
തേങ്ങ - 1 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
ഉള്ളി - 2
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

തക്കാളി അരിഞ്ഞുവെയ്ക്കുക തേങ്ങ,ജീരകം,മഞ്ഞള്‍പൊടി,ഉള്ളി എന്നിവ അരച്ചെടുക്കുക.അല്പം മുളകുപൊടിയും പച്ചമുളക് കീറിയതും ഉപ്പും വെള്ളവും ചേര്‍ത്ത് തക്കാളികഷണങ്ങള്‍ വേവിയ്ക്കുക.
കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

ഏത്തയ്ക്ക അവിയല്‍ Banana Avial

ഏത്തയ്ക്ക അവിയല്‍ Banana Avial

ചേരുവകള്‍

1. ഏത്തയ്ക്ക - 3
2. തേങ്ങ - ഒന്നര കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി - 2
മുളകുപൊടി - 1 ടീസ്പൂണ്‍
3. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഏത്തയ്ക്കാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞത് ഉപ്പും വെള്ളവും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിയ്ക്കുക.രണ്ടാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ഈ അരപ്പ് വേവിച്ച ഏത്തയ്ക്കാകഷണങ്ങളില്‍ ചേര്‍ത്ത്
തിളപ്പിയ്ക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

ചീര അവിയല്‍ Cheera Avial

ചീര അവിയല്‍ Cheera Avial
ചേരുവകള്‍

1. ചീര - 1 പിടി
2. പുളിയുള്ള മാങ്ങ -1
3. തേങ്ങ - 1 കപ്പ്
പച്ചമുളക് - 2
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2
മുളകുപൊടി - അരടീസ്പൂണ്‍
4. ഉപ്പ് - പാകത്തിന്
5. കറിവേപ്പില - 1 കതിര്‍പ്പ്
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചീര കഴുകി അരിയുക.മാങ്ങാ തൊലിചെത്തി നീളത്തില്‍ അരിഞ്ഞ് ഇടണം .പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അരിഞ്ഞു വെച്ച ചേരുവകള്‍ വേവിയ്ക്കുക. മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുത്ത് വേവിച്ച് കൂട്ടില്‍
ചേര്‍ത്തിളക്കി തിളപ്പിക്കുക.കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങിവെച്ച് ഉപയോഗിക്കാം .

കൂട്ട് അവിയല്‍ Koottavial

കൂട്ട് അവിയല്‍ Koottavial

ചേരുവകള്‍

1.ചേന - 500 ഗ്രാം
വെള്ളരിയ്ക്ക - 500 ഗ്രാം
കാരറ്റ് - 100 ഗ്രാം
ഏത്തയ്ക്ക - 1
മുരിങ്ങയ്ക്ക -1
പച്ചപയര്‍ - 50 ഗ്രാം
അമരയ്ക്ക - 50 ഗ്രാം
പച്ചമുളക് - 2
ചുവന്നുള്ളി - 4
2. ഉപ്പ് - പാകത്തിന്
3. തേങ്ങ - അര മുറി
മുളകുപൊടി - 1 ടീസ്പൂണ്‍
മജ്ജല്പൊടി - അര ടീസ്പൂണ്‍
ജീരകം - കാല്‍ ടീസ്പൂണ്‍
4. തൈര് - 2 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പച്ചക്കറികളെല്ലാം കഴുകി നീളത്തില്‍ അരിയുക.പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കഷ്ണങ്ങള്‍ വേവിയ്ക്കുക.മൂന്നാമത്തെ ചേരുവകള്‍ അരച്ചെടുക്കുക.ചുവന്നുള്ളി നാലെണ്ണം ചതച്ചെടുക്കുക .
വേവിച്ച കഷണങ്ങളില്‍ അരപ്പും ചുവന്നുള്ളിയും ചേര്‍ത്ത് തിളപ്പിക്കുക.നന്നായി വെന്തശേഷം തൈരും കറിവേപ്പിലയും ചേര്‍ത്തിളക്കുക.പച്ച വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

വാഴപ്പിണ്ടി അവിയല്‍ Vaazhapindi Avial recipes

വാഴപ്പിണ്ടി അവിയല്‍ Vaazhapindi Avial recipes

ചേരുവകള്‍

1.വാഴപ്പിണ്ടി - 1 ഇടത്തരം കഷണം
2.തേങ്ങ - 1 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
മജ്ജല്പ്പൊടി - അര ടീസ്പൂണ്‍
മുളകുപ്പൊടി - 1 ടീസ്പൂണ്‍
ചുവന്നുള്ളി - 2
3.പുളി - അല്‍പ്പം
4.വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്

പാകം ചെയ്യുന്ന വിധം

വാഴപ്പിണ്ടി നൂല് കളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളവും പാകത്തിനുപ്പും ചേര്‍ത്ത് വേവിയ്ക്കുക.
രണ്ടാമത്ത് ചേരുവകള്‍ അരച്ചെടുക്കുക.വേവിച്ച കഷണങ്ങളില്‍ അരപ്പും പുളി പിഴിഞ്ഞ വെള്ളവും ചേര്‍ത്ത്
തിളപ്പിയ്ക്കുക.നന്നായി വെന്തശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കി വാങ്ങി വെയ്ക്കുക.

ചക്ക അവിയല്‍ Jack fruit Avial

ചക്ക അവിയല്‍ Jack fruit Avial

ചേരുവകള്‍

1. ചക്കച്ചുള - 2 കപ്പ്
2.ചക്കക്കുരു -50 ഗ്രാം
3. മുരിങ്ങയ്ക്ക - 1
4. തേങ്ങ -1 കപ്പ്
പച്ചമുളക് - 4
ജീരകം - 1 നുള്ള്
ചുവന്നുള്ളി - 2 അല്ലി
കറിവേപ്പില - 1 കതിര്‍പ്പ്
5. ഉപ്പ് - പാകത്തിന്
6. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വൃത്തിയാക്കിയ ചക്കച്ചുള നീളത്തില്‍ അരിയുക.ചക്കക്കുരുവും മുരിഗ്ഗ്യ്ക്കയും കീറിവെയ്ക്കുക.കഷണങ്ങള്‍ എല്ലാം അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക.നാലാമത്തെ ചേരുവകള്‍ ചതച്ചെടുക്കുക.ഇവയും വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്തിളക്കുക.വെളിച്ചെണ്ണ ഒഴിച്ച് വാങ്ങി വെയ്ക്കുക.

ഈസി സാമ്പാര്‍ Very easy Sambar

ഈസി സാമ്പാര്‍ Very easy Sambar

ചേരുവകള്‍

തുവരപരിപ്പ്‌ - 1 കപ്പ്
വെള്ളരിയ്ക്ക് - 250 ഗ്രാം
വഴുതങ്ങ - 2
ഉള്ളി - 50 ഗ്രാം
ഉരുളക്കിഴങ്ങ് - 1
തക്കാളി - 2
പച്ചമുളുക് - 4
പുളി - ചെറുനാരങ്ങവലിപ്പം
സാമ്പാര്‍പൊടി - 30 ഗ്രാം
ശര്‍ക്കര - ചെറിയകഷണം
ഉ‌പ്പ് - 3 ടീസ്പൂണ്‍
കടുക് - 2 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
വെള്ളം - 6 കപ്പ്
ഉലുവ - അര ടീസ്പൂണ്‍
വറ്റല്‍മുളുക് - 2 എണ്ണം
കറിവേപ്പില/മല്ലിയില - കുറച്ച്

പാകം ചെയ്യുന്ന വിധം

തുവരപരിപ്പ്‌ കഴുകിയതും പച്ചക്കറി കഷണങ്ങള്‍ ആക്കിയതും 3 കപ്പ് വെള്ളത്തില്‍ പാകത്തിന് ഉപ്പും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.മൂന്നു വിസില്‍ കഴിയുമ്പോള്‍ തീയണച്ചു പ്രഷര്‍ മാറി കഴിഞ്ഞ് കുക്കര്‍ തുറന്ന്
പുളി പിഴിഞ്ഞ വെള്ളം ചേര്‍ക്കുക.എന്നിട്ട് വീണ്ടും തിളപ്പിക്കുക.സാമ്പാര്‍പൊടി വെള്ളത്തില്‍ കലക്കിയൊഴിക്കുക.വീണ്ടും തിളപ്പിക്കുക.തിളച്ചാലുടന്‍ ശര്‍ക്കരയും മല്ലിയിലയും ഇട്ട് വാങ്ങിവെയ്ക്കാം.
പിന്നിട് കടുക് വറുത്ത്‌ ഇതിലേയ്ക്കൊഴിയ്ക്കാം.

മുരിങ്ങയ്ക്ക സാബാര്‍ DrumStick Sambar

മുരിങ്ങയ്ക്ക സാബാര്‍ DrumStick Sambar

ചേരുവകള്‍

തുവരപരിപ്പ്‌ - 1 കപ്പ്
മുരിങ്ങയ്ക്ക - 10 എണ്ണം
വറ്റല്‍മുളുക് - 8 എണ്ണം
മല്ലിപ്പൊടി - 2 ടീസ്പൂണ്‍
ഉലുവ - കാല്‍ ടീസ്പൂണ്‍
പുളി - നാരങ്ങാവലിപ്പം
കായം - 1 കഷണം
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍സ്പൂണ്‍
പച്ചമുളുക് - 2 എണ്ണം
കറിവേപ്പില - 2 കതിര്‍പ്പ്
പച്ചകൊത്തമല്ലി - 1 പിടി
ഉപ്പ് - പാകത്തിന്
ഉണക്കലരി - 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പരിപ്പ് വെള്ളത്തിലിട്ട് വേവിക്കുക.നന്നായി വെന്തശേഷം മുരിങ്ങയ്ക്ക കഷണങ്ങള്‍ ആക്കി ചേര്‍ത്ത് വേവിയ്ക്കുക.ഇത് പകുതി വേവാകുമ്പോള്‍ പാകത്തിന് പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ക്കുക.ചീനച്ചട്ടിയില്‍
എണ്ണ ചൂടാകുമ്പോള്‍ മുളുക്,മല്ലി, കായം എന്നിവ വറുക്കുക.പിന്നിടെ ഉലുവയിട്ട്‌ മൂപ്പിക്കുക.ഇങ്ങനെ മൂപ്പിച്ചതെല്ലാം ഉണക്കലരികൂടി ചേര്‍ത്ത് അരയ്ക്കുക.ഇത് വെള്ളത്തില്‍ കലക്കുക.മുരിങ്ങയ്ക്ക കഷണങ്ങള്‍
നന്നായി വേകുമ്പോള്‍ ഈ അരപ്പ് കലക്കിയത് ചേര്‍ക്കണം.നന്നായി തിളയ്ക്കുമ്പോള്‍ കടുക് പൊട്ടിച്ചു ഒഴിക്കുക.

ഉള്ളി സാബാര്‍ Onion Sambar

ഉള്ളി സാബാര്‍ Onion Sambar

ചേരുവകള്‍

  1. തുവരപ്പരിപ്പ് - 12 കപ്പ്
  2. ശര്‍ക്കര - 1 ടീസ്പൂണ്‍
  3. ചുവന്നുള്ളി - 400 ഗ്രാം
  4. വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍
  5. പച്ചമുളുക് - 4
  6. കടുക് - 1 ടീസ്പൂണ്‍
  7. ഉപ്പ് - പാകത്തിന്
  8. വറ്റല്‍മുളുക് - 2
  9. പുളി - നെല്ലിയ്ക്കാവലിപ്പം
  10. കറിവേപ്പില - 4 കതിര്‍പ്പ്
  11. സാബാര്‍പ്പൊടി - 4 ടേബിള്‍സ്പൂണ്‍
  12. വെള്ളം - 4 കപ്പ്
പാകം ചെയ്യുന്ന വിധം

ഉള്ളി തൊലി കളഞ്ഞ് കഴുകി നെടുകെ കീറി വെയ്ക്കുക .തുവരപരിപ്പ്‌ കഴുകി മൂന്നു കപ്പ് വെള്ളത്തില്‍ വേവിയ്ക്കുക.പകുതി വേവാകുമ്പോള്‍ ഉള്ളിയും പച്ചമുളകും ഉപ്പും കൂടി ചേര്‍ത്ത് വേവിക്കുക.വെന്താലുടന്‍
പുളി കഴുകി അരപ്പ് വെള്ളത്തില്‍ പിഴിജ്ജരച്ചത് ചേര്‍ക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരകപ്പ് വെള്ളത്തില്‍
സാബാര്‍പ്പൊടി കലക്കി ചേര്‍ത്ത് തിളപ്പിയ്ക്കുക.വാങ്ങിവെച്ച് ശര്‍ക്കരയും കറിവേപ്പിലയും ഇടുക.കടുക്
വറുത്ത്‌ ഒഴിക്കുക .

മലകറി സാബാര്‍ Sambar

മലകറി സാബാര്‍ Sambar

ചേരുവകള്‍
  1. വെള്ളരിയ്ക്ക - 1 കഷണം
  2. മുരിങ്ങയ്ക്ക - 2 എണ്ണം
  3. കത്തിരിയ്ക്ക - 2 എണ്ണം
  4. വെണ്ടയ്ക്ക - 6 എണ്ണം
  5. അമരയ്ക്ക - 12എണ്ണം
  6. ചേമ്പ് - 5 എണ്ണം
  7. പടവലങ്ങ - 1 കഷണം

  8. ചുവന്നുള്ളി - 50 ഗ്രാം
  9. പച്ചമുളുക് - 5 എണ്ണം
  10. തുവരപ്പരിപ്പ് - 50 ഗ്രാം
  11. മുളകുപ്പൊടി - 2 ടീസ്പൂണ്‍
  12. കായം - 1 കഷണം
  13. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
  14. പുളി - ചെറിയ ടീസ്പൂണ്‍
  15. മജ്ജല്പ്പൊടി - കാല്‍ ടീസ്പൂണ്‍
  16. ഉപ്പ് - പാകത്തിന്
  17. വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
  18. കറിവേപ്പില - 2 കതിര്‍പ്പ്
  19. കടുക് - കാല്‍ ടീസ്പൂണ്‍
  20. തക്കാളി - 2 എണ്ണം
പാകം ചെയ്യുന്ന വിധം

1 മുതല്‍ 7 വരെയുള്ള പച്ചക്കറികള്‍ കഷ്ണങള്‍ ആക്കണം.മുളുകുപ്പൊടി,മല്ലിപ്പൊടി,മജ്ജല്പ്പൊടി,ഇവ
വറുത്തരച്ചു കലക്കി വെയ്ക്കുക.ഒരു പാത്രത്തില്‍ വെള്ളം അടുപ്പില്‍ വെച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ പരിപ്പിടുക.
ഉള്ളിയും പച്ചമുളുക് കീറിയതും അമരയ്ക്കയും ഒപ്പം ഇടണം.പരിപ്പ് വെന്തശേഷം വെണ്ടയ്ക്ക ഒഴിച്ചുള്ള
മലക്കറികള്‍ ഇടുക.ഈ കഷണങ്ങള്‍ പാതിവേവാകുമ്പോള്‍ വെണ്ടയ്ക്കയിടാം.നന്നായി വേവുമ്പോള്‍ പുളി
പിഴിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി തിളപ്പിക്കുക.പിന്നിടെ അരപ്പ് ചേര്‍ക്കുക.നന്നായി തിളപ്പിക്കുക.ചീനച്ചട്ടിയില്‍
വെളിച്ചെണ്ണയൊഴിച്ചു കടുകും മുളുകും താളിച്ച്‌ കറിവേപ്പിലയും ഇട്ട് തിളയ്ക്കുന്ന സാബാറില്‍ ഒഴിച്ച് വാങ്ങി
വെയ്ക്കുക.തക്കാളി കഷണങ്ങളാക്കി ഇതിലിടാം .

Wednesday, August 26, 2009

സാമ്പാര്‍ വടക്കന്‍ രീതി Sambar recipe

സാമ്പാര്‍ വടക്കന്‍ രീതി Kerala Sambar recipe

ചേരുവകള്‍

  1. മുരിങ്ങയ്ക്ക - 2 എണ്ണം
  2. കാരറ്റ് - 2 എണ്ണം
  3. വഴുതങ്ങ - 1
  4. തക്കാളി - 3 എണ്ണം
  5. ഉള്ളി -50 ഗ്രാം
  6. മഞ്ഞളുപൊടി -1 ടീസ്പൂണ്‍
  7. മുളുകുപൊടി - 2 ടീസ്പൂണ്‍
  8. മല്ലിപൊടി - 1 ടീസ്പൂണ്‍
  9. പരിപ്പ് - അര കപ്പ്
  10. പുളി -നെല്ലിക്കാവലിപ്പം
കടുക്,കറിവേപ്പില,ഉലുവ,ഉണക്കമുളുക്എന്നിവ വറുത്ത്‌ ചേര്‍ക്കാന്‍ .

പാകം ചെയ്യുന്ന വിധം

6,7,8 ചേരുവകള്‍ ചെറുതായി ചൂടാക്കുക. 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറിയ കഷ്ണങള്‍ ആക്കി ഇതില്‍ ചേര്‍ത്ത് വെള്ളമൊഴിച്ച്‌ വേവിച്ചെടുക്കുക.പുളി പിഴിഞ്ഞതും പരിപ്പ് വേവിച്ചതും ചേര്‍ക്കുക.
വറുത്ത്‌ ചേര്‍ക്കാന്‍ ഉള്ളത് വറുത്ത്‌ ഇതില്‍ ചേര്‍ക്കുക .വാങ്ങി വെച്ച് ചെറിയ ചൂടോടെ ഉപയോഗിക്കാം .

പാവയ്ക്ക സാബാര്‍ Pavakka Sambar

പാവയ്ക്ക സാബാര്‍

ചേരുവകള്‍
  1. തുവരപ്പരിപ്പ് - 500 ഗ്രാം
  2. വാളന്‍പുളി -50 ഗ്രാം
  3. പാവയ്ക്ക - 100 ഗ്രാം
  4. മുരിങ്ങയ്ക്ക - 250 ഗ്രാം
  5. ചുവന്നുള്ളി - 100 ഗ്രാം
  6. മജ്ജല്പൊടി - 1 നുള്ള്
  7. ഉപ്പ് - പാകത്തിന്
  8. കായം - 1 കഷണം
  9. ശര്‍ക്കര -1
  10. ഉണക്കമല്ലി - 100 ഗ്രാം
  11. ഉലുവ - 10 ഗ്രാം
  12. കടലപ്പരിപ്പ് - 5 ഗ്രാം
  13. മുളക് -10 ഗ്രാം
  14. തേങ്ങാ ചിരകിയത് - കാല്‍ മുറി
  15. വെണ്ടയ്ക്ക - 100 ഗ്രാം
  16. തക്കാളി -100 ഗ്രാം
  17. കടുക് -100 ഗ്രാം
  18. വറ്റല്‍മുളുക് - 1
പാകം ചെയ്യുന്ന വിധം

വാളന്‍പുളി വെള്ളത്തില്‍ 6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നല്ലപോലെ തിളപ്പിക്കുക.പാവയ്ക്കയും മുരിങ്ങക്കായും ചെറിയ കഷണങ്ങള്‍ ആക്കി ഇതിലിട്ട് വേവിക്കുക.തുവരപരിപ്പ്‌
പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചത് ഇതിലേയ്ക്ക്‌ ചേര്‍ക്കുക.
10 മുതല്‍ 15 വരെയുള്ള ചേരുവകള്‍ വെളിച്ചെണ്ണയില്‍ വറുത്ത്‌ അരച്ചെടുക്കുക.പരിപ്പ് തിളക്കുമ്പോള്‍ ഈ
അരപ്പ് ചേര്‍ക്കുക.ഇത് തിളയ്ക്കുമ്പോള്‍ തക്കാളിയും വെണ്ടയ്ക്കയും കഷണങ്ങള്‍ ആക്കിയതും കൂടി ചേര്‍ക്കുക.
സാബാര്‍ തിളയ്ക്കുമ്പോള്‍ വാങ്ങി വെയ്ക്കുക.കടുക്,വറ്റല്‍മുളുക് എന്നിവ വെളിച്ചെണ്ണയില്‍ താളിച്ച്‌ ഇതിലൊഴിച്ചു ഉപയോഗിക്കാം.

ചൌവ്വരി പായസം Chauvary paayasam

ചൌവ്വരി പായസം Chauvary paayasam

ചേരുവകള്‍

ചൌവ്വരി - അര കപ്പ്
പഞ്ചസാര - അര കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - അര കപ്പ്
പാല്‍ - അര ലിറ്റര്‍
അണ്ടിപ്പരിപ്പ്‌,കിസ്മിസ് - 2 ടേബിള്‍ സ്പൂണ്‍
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചൌവ്വരി നെയ്യില്‍ മൂപ്പിച്ച ശേഷം പാലൊഴിച്ച് പഞ്ചസാരയുമിട്ട് നന്നായി വേവിക്കുക.കണ്ടന്‍സെഡ് മില്‍ക്ക്
ചേര്‍ത്ത് കുറുക്കം നോക്കുക.കൂടുതല്‍ കുറുകിയിരിക്കുകയാണെങ്കില്‍ കുറുച്ച് പാല്‍ കൂടിയൊഴിച്ചു തിളപ്പിക്കുക.
അണ്ടിപ്പരിപ്പ്‌ നെയ്യില്‍ ചേര്‍ക്കുക

കരിക്ക് പ്രഥമന്‍ Karikku Pradhaman

കരിക്ക് പ്രഥമന്‍ Karikku Pradhaman

ചേരുവകള്‍

  1. ഇളം കരിക്ക് - 10
  2. ശര്‍ക്കര - 2 കിലോ
  3. കിസ്മിസ് - 100 ഗ്രാം
  4. തേങ്ങ - 5
  5. നെയ്യ് - 250 ഗ്രാം
  6. ഏലയ്ക്ക - 10 ഗ്രാം
  7. അണ്ടിപ്പരിപ്പ്‌ - 100 ഗ്രാം
പാകം ചെയ്യുന്ന വിധം

കരിക്ക് വെട്ടി വെള്ളം എടുക്കുക.കരിക്ക് ചുരണ്ടിയെടുക്കുക.തേങ്ങ തിരുമ്മി പിഴിഞ്ഞ് രണ്ടുതരം പാല്‍
എടുക്കുക.ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക.
ഉരുളി അടുപ്പില്‍ വെച്ച് കരിക്കും കരിക്കിന്‍ വെള്ളവും ഒഴിച്ച് തിളപ്പിക്കുക.കരിക്ക് വെള്ളവുമായി ചേര്‍ന്നശേഷം ശര്‍ക്കര പാവു കാച്ചിയതൊഴിച്ചു ഇളക്കുക.100 ഗ്രാം നെയ്യുമൊഴിച്ചു വരട്ടുക.നൂല്‍പ്പാകമാകുമ്പോള്‍ 12 ഗ്ലാസ്‌ രണ്ടാംപ്പാല്‍ ഒഴിക്കുക.തിളയ്ക്കുമ്പോള്‍ 4 ഗ്ലാസ്‌ ഒന്നാംപ്പാല്‍ ഒഴിച്ചു
കുറുകുമ്പോള്‍ ഇറക്കി വെയ്ക്കുക. ബാക്കിയുള്ള നെയ്യ് ചൂടാക്കിയതില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്തെടുക്കുക.ഇതും എലയ്ക്കപൊടിയും പ്രഥമനില്‍ ചേര്‍ക്കുക

പാലട പായസം Paalada Paayasam

പാലട പായസം Paalada Paayasam

ചേരുവകള്‍

പാലട - അര കപ്പ്
നെയ്യ് - 2 ടേബിള്‍സ്പൂണ്‍
പഞ്ചസാര - 1 കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - 1 ടിന്‍
പശുവിന്‍ പാല്‍ - 1 ലിറ്റര്‍
കുങ്കുമ കളര്‍ - 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാലട നെയ്യില്‍ മൂപ്പിച്ച് അര ലിറ്റര്‍ പാലൊഴിച്ചു പഞ്ചസാരയുമിട്ട് കുക്കറില്‍ വേവിച്ചെടുക്കുക.ബാക്കി പാലും കണ്ടന്‍സ്ഡ് മില്‍ക്കും കുക്കര്‍ തുറന്നതിനുശേഷം ചേര്‍ക്കുക.നന്നായി ഇളക്കി ചെറിയ തീയില്‍ കുറുക്കിയെടുക്കുക.അടുപ്പില്‍ നിന്നിറക്കി കുങ്കുമ കളര്‍ ചേര്‍ക്കുക.ചൂടോടെയോ തണുപ്പിച്ചോ കഴിക്കുക.

റവ പായസം Rava Payasam

റവ പായസം Rava Payasam

ചേരുവകള്‍

വറുത്ത റവ - അര കപ്പ്
ശര്‍ക്കര - 250 ഗ്രാം
നെയ്യ് - 2 ടേബിള്‍സ്പൂണ്‍
ഒന്നാംപ്പാല്‍ - 1 കപ്പ്
രണ്ടാംപ്പാല്‍ - 2 കപ്പ്
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്‌,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

വറുത്ത റവ നെയ്യില്‍ ഇളം ചുവപ്പാകുന്നതുവെരെ മൂപ്പിക്കുക.രണ്ടാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ തന്നെ ശര്‍ക്കര പാനിയാക്കിയത് അരിച്ചു ഒഴിക്കുക. കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുന്നതിനുമുമ്പ്
വാങ്ങി ഏലയ്ക്ക, അണ്ടിപ്പരിപ്പ്‌ ,കിസ്മിസ് ചേര്‍ത്ത് വിളമ്പുക.

ഗുലാബ്ജാമുന്‍ പായസം Gulab Jamun payasam

ഗുലാബ്ജാമുന്‍ പായസം Gulab Jamun payasam

ചേരുവകള്‍

ഗുലാബ്ജാമുന്‍ എണ്ണയില്‍ പൊരിച്ചത് - 1 കപ്പ്
കണ്ടന്‍സെഡ് മില്‍ക്ക് - 1 ടിന്‍
പശുവിന്‍ പാല്‍ - അര ലിറ്റര്‍
പഞ്ചസാര - 1 കപ്പ്
നെയ്യ് - 2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക - ൪ എണ്ണം

പാകം ചെയ്യുന്ന വിധം

നെയ്യ് ചൂടാകുമ്പോള്‍ ഗുലാബ്ജാമുന്‍ പൊരിച്ചതിട്ടു കുറച്ച് മൂപ്പിക്കുക.പാല്‍,കണ്ടന്‍സെഡ് മില്‍ക്ക്,പഞ്ചസാര എന്നിവ ചേര്‍ത്ത് തിളപ്പിക്കുക.തിളച്ചു കഴിഞ്ഞാലുടന്‍ വാങ്ങി ഏലയ്ക്ക ചതച്ചത് ചേര്‍ത്ത്
വിളമ്പുക.

പൈനാപ്പിള്‍ പായസം Painapple payasam

പൈനാപ്പിള്‍ പായസം Painapple payasam

ചേരുവകള്‍

  1. വിളഞ്ഞ പഴുത്ത പൈനാപ്പിള്‍ നന്നായി തൊലി
കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത് - 1 കപ്പ്
2. പഞ്ചസാര - 2 1/2 കപ്പ്
3. നെയ്യ് - 3 ടേബിള്‍സ്പൂണ്‍
4. ചൌവ്വരി - കാല്‍ കപ്പ്
5. വെള്ളം - പാകത്തിന്
6. പൈനാപ്പിള്‍ എസന്‍സ് - 4 തുള്ളി (വേണമെങ്കില്‍)

പാകം ചെയ്യുന്ന വിധം

പൈനാപ്പിള്‍ പകുതി പഞ്ചസാരയും പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുക. ചൌവ്വരി അരക്കപ്പ്
പഞ്ചസാരയും വെള്ളവും ഒഴിച്ച് വേവിച്ച് വാങ്ങുക.ഒരു പാത്രത്തില്‍ നെയ്യ് ചൂടാകുമ്പോള്‍ ചൌവ്വരിയും
പൈനാപ്പിളും ചേര്‍ത്ത് വഴറ്റി കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കുക.പായസത്തില്‍ ബാക്കി പഞ്ചസാരയും
ചേര്‍ത്ത് ചെറിയ തീയില്‍ കുറുക്കിയെടുക്കുക.അടുപ്പില്‍ നിന്നിറക്കി പൈനാപ്പിള്‍ എസന്‍സ് ചേര്‍ത്ത് തണുപ്പിച്ചോ
ചൂടോടു കൂടിയോ വിളമ്പുക.

ചക്ക ബാള്‍സ് പ്രഥമന്‍ Jackfruit balls pradhaman recipes

ചക്ക ബാള്‍സ് പ്രഥമന്‍ Jackfruit balls pradhaman recipes

ചേരുവകള്‍

ചക്കച്ചുള - മുക്കാല്‍ കപ്പ്
മൈദാമാവ് - കാല്‍ കപ്പ്
പഞ്ചസാര - കാല്‍ കപ്പ്
ശര്‍ക്കര - 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
രണ്ടാംപ്പാല്‍ - 3 കപ്പ്
ചുക്ക് വറുത്ത്‌ പൊടിച്ചത് - 3 ടീസ്പൂണ്‍
നെയ്യ് - 3 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചക്കച്ചുള മൈദാമാവും പഞ്ചസാരയും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുത്ത് ചെറിയ ഉരുളകളാക്കി തിളച്ച
വെള്ളത്തിലിട്ട് വേവിച്ച് മാറ്റിവെയ്ക്കുക.ശര്‍ക്കര പാനിയാക്കി അരിച്ചെടുത്ത്‌ നെയ്യും ചേര്‍ത്ത് തിളപ്പിക്കുക.
രണ്ടാംപ്പാലും വേവിച്ച ചക്ക ബാള്‍സും ചേര്‍ത്ത് പായസം കുറുക്കുക.വറ്റിവരുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത്
തിളയ്ക്കുന്നതിനു മുമ്പ് ബാക്കി ചക്കച്ചുളകളും ചേര്‍ത്ത് വാങ്ങുക.ചുക്ക് പൊടിച്ചത് ചേര്‍ത്ത് വിളമ്പുക.

ഗോതമ്പു പായസം Wheat Payasam

ഗോതമ്പു പായസം Wheat Payasam

ചേരുവകള്‍

  1. ക്രഷ്ഡ് സൂചി ഗോതമ്പ്‌ - കാല്‍ കപ്പ്
  2. നെയ്യ് - 3 ടേബിള്‍സ്പൂണ്‍
  3. ശര്‍ക്കര - 250 ഗ്രാം
  4. തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
  5. രണ്ടാംപ്പാല്‍ - 2 കപ്പ്
  6. ഏലയ്ക്ക പൊടിച്ചത് - 1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഗോതമ്പ്‌ നെയ്യില്‍ വഴറ്റിയതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.ശര്‍ക്കര ഉരുക്കി പാനിയാക്കി
അരിച്ച് വേവിച്ച ഗോതബിലേയ്ക്കു‌ ഒഴിച്ച് നന്നായി ഇളക്കി ചെറു തീയില്‍ കുറുക്കുക.കുറുകി വരുമ്പോള്‍
രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിച്ച് വീണ്ടും കുറുകി വരുമ്പോള്‍ ഒന്നാംപ്പാല്‍ ഒഴിച്ച് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങി
ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി ഉപയോഗിക്കുക.

അവല്‍ പായസം Aval Payasam

അവല്‍ പായസം Aval Payasam

ചേരുവകള്‍

അവല്‍ - 1 കപ്പ്
ശര്‍ക്കര - 200 ഗ്രാം
ഒന്നാംപ്പാല്‍ - അര കപ്പ്
രണ്ടാംപ്പാല്‍ - ഒന്നര കപ്പ്
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്‌,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

അവല്‍ നെയ്യില്‍ മൂപ്പിച്ച് രണ്ടാംപ്പാല്‍ ഒഴിച്ച് തിളപ്പിക്കുക.പാല്‍ വറ്റിവരുമ്പോള്‍ ശര്‍ക്കര പാനി അരിച്ച്
ചേര്‍ക്കുക.തിളച്ച് കുറുകുമ്പോള്‍ ഒന്നാംപ്പാല്‍ ചേര്‍ത്ത് തിളയ്ക്കാതെ ഇറക്കുക.ഏലയ്ക്ക പൊടിച്ചത്, അണ്ടിപ്പരിപ്പ്‌,കിസ്മിസ് ചേര്‍ത്തിളക്കി വാങ്ങുക.

അണ്ടിപ്പരിപ്പ്‌ പായസം Cashew nut payasam

അണ്ടിപ്പരിപ്പ്‌ പായസം Cashew nut payasam

ചേരുവകള്‍

അണ്ടിപ്പരിപ്പ്‌ വറുത്ത്‌ തരുതരുപ്പായി പൊടിച്ചത് - അര കപ്പ്
അണ്ടിപ്പരിപ്പ്‌ നെയ്യില്‍ വറുത്തത് - 1 കപ്പ്
അണ്ടിപ്പരിപ്പ്‌ - 5 എണ്ണം
കിസ്മിസ് - 2 ടേബിള്‍സ്പൂണ്‍
നെയ്യ് - 50 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - 1 കപ്പ്
രണ്ടാംപ്പാല്‍ - 2 കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് - 1/2 ടിന്‍
ഏലയ്ക്ക വറുത്ത്‌ പൊടിച്ചത് - 1 ടീസ്പൂണ്‍
പഞ്ചസാര - അര കപ്പ്

പാകം ചെയ്യുന്ന വിധം

പൊടിച്ച അണ്ടിപ്പരിപ്പ്‌ കിസ്മിസുമിട്ടു നെയ്യില്‍ ചെറു ചൂടില്‍ മൂപ്പിക്കുക.മൂത്ത മണം വരുമ്പോള്‍ പഞ്ചസാര ചേര്‍ത്തിളക്കി രണ്ടാംപ്പാല്‍ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക.തിളച്ചു കുറുകി വരുമ്പോള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക.ഒന്നാംപ്പാല്‍ ചേര്‍ത്ത് വാങ്ങുക.ഏലയ്ക്ക പൊടിച്ചത് ചേര്‍ത്തിളക്കി അണ്ടിപ്പരിപ്പ്‌ വിതറി വിളമ്പുക.

രസകദളി പായസം RasaKadhali Paayasam

രസകദളി പായസം RasaKadhali Paayasam

ചേരുവകള്‍

  1. രസകദളി പഴം ചെറുതായി അറിഞ്ഞത് - ഒരു കപ്പ്‌
  2. ശര്‍ക്കര - 250 ഗ്രാം
  3. തേങ്ങാപ്പാല്‍ (ഒന്നാംപാല്‍ ) - 1 കപ്പ്
  4. രണ്ടാം പാല്‍ - 2 കപ്പ്
  5. നെയ്യ് - 3 ടേബിള്‍സ്പൂണ്‍
  6. ഏലയ്ക്ക ,ചുക്ക് പൊടിച്ചത് - 1 ടീസ്പൂണ്‍
  7. അണ്ടിപ്പരിപ്പ് ,കിസ്മിസ് നെയ്യില്‍ വറുത്തത് - 2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

രസകദളിപ്പഴം കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുത്ത്‌ നെയ്യില്‍ വറുക്കുക.ശര്‍ക്കര പാനിയാക്കി ഇതിലേക്ക്
അരിച്ച് ഒഴിക്കുക . തിളച്ചു കുറുകി വരുമ്പോള്‍ രണ്ടാംപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കുറുകിയശേഷം ഒന്നാംപ്പാല്‍
ചേര്‍ത്ത് തിളയ്ക്കുന്നതിനു മുമ്പു വാങ്ങുക.അണ്ടിപ്പരിപ്പ്‌,കിസ്മിസ്,ഏലയ്ക്ക,ചുക്ക് ചേര്‍ത്ത് ഇളക്കി വിളമ്പുക.

Tuesday, August 25, 2009

ചപ്പാത്തി Chapati

ചപ്പാത്തി Chapati

ചേരുവകള്‍

  1. ഗോതമ്പുപൊടി - 1 കിലോ
  2. ഉപ്പ് - പാകത്തിന്
  3. വെജിറ്റബിള്‍ ഓയില്‍ - 3 സ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും ചൂടുവെള്ളവും വെജിറ്റബിള്‍ ഓയിലും ചേര്‍ത്ത് നന്നായി കുഴയ്ക്കുക .ഒരു മണിക്കൂര്‍ മാവ് അടച്ചുവെയ്ക്കുക.പിന്നീട് മാവ് ചെറിയ ഉരുളകളാക്കി ഉരുട്ടി പലകയില്‍
മാവ് പൊടി വിതറി നേര്‍മ്മായ് പരത്തി എടുക്കുക.ദോശക്കല്ല് ചൂടാകുമ്പോള്‍ ഓരോന്നായി ഇട്ട് തിരിച്ചും
മറിച്ചുമിട്ട്‌ പൊള്ളിക്കുക.

ഗോതമ്പ് ഉപ്പുമാവ് Wheat Uppumavu

ഗോതമ്പ് ഉപ്പുമാവ് Wheat Uppumavu

ചേരുവകള്‍

  1. ഗോതമ്പ് മാവ് - അരകിലോ
  2. തേങ്ങ - ഒരു മുറി തിരുമ്മിയത്‌
  3. കടുക് - 1 സ്പൂണ്‍
വറ്റല്‍മുളക് - 3 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
4. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

മാവും തേങ്ങാപ്പീരയും വെള്ളം തളിച്ച് നനയ്ക്കുക. ഇഡ്ഡലിത്തട്ടില്‍ വെള്ളത്തുണി വിരിച്ച് ഈ മിശ്രിതം ആവികയറ്റി കട്ടകെട്ടാതെ വേവിച്ചെടുക്കുക.കടുക് വറുത്തതില്‍ വേവിച്ച ഗോതമ്പുമാവിട്ട് ഇളക്കി യോജിപ്പിച്ച്
ഉപയോഗിക്കാം.

റവ ഉപ്പുമാവ് Rava Uppumavu

റവ ഉപ്പുമാവ് Rava Uppumavu

ചേരുവകള്‍

റവ - 1/2 കിലോ
തേങ്ങാതിരുമ്മിയത്‌ - 1 മുറി
വെളിച്ചെണ്ണ - 2 സ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 1 കതിര്‍പ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - ഗ്ലാസ്‌

പാകം ചെയ്യുന്ന വിധം

റവ ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുത്തെടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ വെള്ളം ഒഴിക്കുക.ഉപ്പും ഇടുക.വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ റവ അതിലിട്ട് ഇളക്കുക.തേങ്ങാ തിരുമ്മിയതും ഇട്ട് തണുക്കുമ്പോള്‍ ഉപയോഗിക്കാം .

മധുരകൊഴുക്കട്ട Madhura Kozhukkatta

മധുരകൊഴുക്കട്ട Madhura Kozhukkatta

ചേരുവകള്‍

1. അരി - അരകിലോ
2. ശര്‍ക്കര - 300 ഗ്രാം
3. തേങ്ങാതിരുമ്മിയത്‌ - 1 കപ്പ്

പാകം ചെയ്യുന്ന വിധം

അരി കുതുര്‍ത്ത് അരച്ചുവെയ്ക്കുക.ശര്‍ക്കരയും തേങ്ങാതിരുമ്മിയതും മാവില്‍ ഒഴിച്ച് നന്നായി
യോജിപ്പിക്കുക.അല്പം മാവെടുത്ത്‌ പരത്തി കുഴച്ചുവെച്ച മിശ്രിതം നടുക്കുവെച്ച് ചെറിയ ഉരുളകളാക്കി
അപ്പചെമ്പില്‍ വെച്ച് വേവിച്ചെടുക്കുക.

മോദക കൊഴുക്കട്ട Modhaka Kozhukkatta

മോദക കൊഴുക്കട്ട Modhaka Kozhukkatta

ചേരുവകള്‍

പച്ചരി - 1 കിലോ
ജീരകം - 1 ടീസ്പൂണ്‍
ചെറുപയര്‍ - 400 ഗ്രാം
ശര്‍ക്കര - 1 കിലോ
തേങ്ങാതിരുമ്മിയത്‌ - 2 കപ്പ്
ഉപ്പ് -ഒരുനുള്ള്

പാകം ചെയ്യുന്ന വിധം

അരി കുതുര്‍ത്ത് അരയ്ക്കുക. ശര്‍ക്കര പാനിയാക്കി അതില്‍ ചെറുപയര്‍ വേവിച്ചതും തേങ്ങാതിരുമ്മിയതും
ചേര്‍ത്ത് ഇളക്കി വെയ്ക്കുക.അരിമാവില്‍ ഒരു നുള്ള് ഉപ്പും ജീരകം പൊടിച്ചതും ചേര്‍ത്ത് അതില്‍ നിന്നും
അല്പം എടുത്ത് പരത്തി നടുവില്‍ ചെറുപയര്‍ മിശ്രിതവും വെച്ച് ഉരുളകളാക്കി ആവിയില്‍ വേവിക്കുക .

ഗോതമ്പ് ഉള്ളി കൊഴുക്കട്ട Wheat Onion Kozhukkatta

ഗോതമ്പ് ഉള്ളി കൊഴുക്കട്ട Wheat Onion Kozhukkatta

ചേരുവകള്‍

1.ഗോതമ്പ് - അരകിലോ
2.തേങ്ങചിരകിയത് - 300 ഗ്രാം
ജീരകപ്പൊടി - അരടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
3.ചുവന്നുള്ളി - മുക്കാല്‍കിലോ
പച്ചമുളക് - 4 എണ്ണം
വെളിച്ചെണ്ണ - 2 സ്പൂണ്‍
കടുക് - 1 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയില്‍ തേങ്ങ ചിരകിയതും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചുവെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ ചെറുതായി അരിഞ്ഞ ചുവന്നുള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.ഗോതമ്പ് മാവ് അല്പം എടുത്തു പരത്തി
നടുവില്‍ ഉള്ളി വഴറ്റിയതും വെച്ച് ഉരുട്ടി ആവിയില്‍ വേവിക്കുക.

ഗോതമ്പ് കൊഴുക്കട്ട Wheat Kozhukkotta,Gothambu Kozhukkatta

ഗോതമ്പ് കൊഴുക്കട്ട Wheat Kozhukkotta,Gothambu Kozhukkatta

ചേരുവകള്‍

1.ഗോതമ്പ് പൊടി - 2 കപ്പ്
2.തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഗോതമ്പ് പൊടിയില്‍ ഉപ്പും ജീരകപൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.കൈക്കുള്ളില്‍
ഒതുങ്ങുന്ന ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവികേറ്റി എടുക്കുക.

കൊഴുക്കട്ട Kozhukkotta recipes

കൊഴുക്കട്ട Kozhukkotta recipes

ചേരുവകള്‍


പച്ചരി - അരകിലോ
തേങാതിരുമ്മിയത്‌ - ഒന്നരക്കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - അരടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കുതിര്‍ത്ത പച്ചരി വെള്ളം തൊടാതെ അരയ്ക്കുക.പകുതി അരവാകുമ്പോള്‍ തേങ്ങയും ജീരകവും ഉപ്പും
ചേര്‍ത്ത് അരയ്ക്കുക.നല്ലവണ്ണം അരഞ്ഞുകഴിയുമ്പോള്‍ ഉരുട്ടിയെടുത്ത്‌ അപ്പചെമ്പില്‍ വെച്ച് ആവിയില്‍
വേവിക്കുക.

ഇറച്ചിപ്പുട്ട് Meat Puttu -Steamed Cake

ഇറച്ചിപ്പുട്ട് Meat Puttu -Steamed Cake

ചേരുവകള്‍

1.അരിപ്പൊടി - 2 കപ്പ്
തേങ - 3/4 കപ്പ്
ഉപ്പ് - പാകത്തിന്
2. ഇറച്ചി - 1/2 കിലോ
3. മുളുകുപൊടി - 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
മജ്ജല്പ്പൊടി - 1/2 ടീസ്പൂണ്‍
മസാലപ്പൊടി - 1 ടീസ്പൂണ്‍
വെളുത്തുള്ളി - 5 എണ്ണം

പാകം ചെയ്യുന്ന വിധം

ഇറച്ചി കൊത്തിയരിഞ്ഞ് മൂന്നാമത്തെ ചേരുവകളും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.
അരിപ്പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍ ചില്ലിട്ട് തേങയും അരിപ്പൊടിയും
ഒപ്പം ഇടയ്ക്ക് ഇറച്ചി വേവിച്ചതും ചേര്‍ത്ത് ആവിയില്‍ പുഴുങ്ങി എടുക്കുക.

മരച്ചീനിപ്പുട്ട് Maracheeni Puttu,Tapioca steamed cake

മരച്ചീനിപ്പുട്ട് Maracheeni Puttu,Tapioca steamed cake

ചേരുവകള്‍

  1. മരച്ചീനി - 1 കിലോ
  2. തേങാതിരുമ്മിയത്‌ - 1 കപ്പ്
  3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

മരച്ചീനികിഴങ് തൊലി ഇളക്കി കഴുകി ചെറുതായി അരിഞ്ഞ് ഉണക്കുക.ഉണക്കിയ മരച്ചീനി പൊടിച്ചെടുക്കുക. ഈ പൊടിയില്‍ ഉപ്പും വെള്ളവും പാകത്തിന് ചേര്‍ത്ത് നനച്ചെടുക്കുക.പിന്നിട് പുട്ടുപോലെ
പുഴുങ്ങി എടുക്കുക.

റവ പുട്ട് Rava Puttu Steamed Cake

റവ പുട്ട് Rava Puttu Steamed Cake

ചേരുവകള്‍
  1. റവ - 500 ഗ്രാം
  2. തേങാതിരുമ്മിയത്‌ - 1/2 കപ്പ്
  3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

റവ ചീനച്ചട്ടിയിലിട്ടു വറുക്കുക.ഉപ്പും വെള്ളവും ചേര്‍ത്ത് കട്ട കെട്ടാതെ കുഴച്ചുവെയ്ക്കുക.പുട്ടുകുറ്റിയില്‍
ചില്ലിട്ട് നനച്ച റവപ്പൊടിയും തേങയും ഇടകലര്‍ത്തിയിട്ടു പുട്ടുകുടത്തില്‍ വെച്ച് ആവി കേറ്റി വേവിക്കുക.

ഗോതമ്പുപുട്ട് Gothambu puttu ,Wheat Puttu Steamed Cake

ഗോതമ്പുപുട്ട് Gothambu puttu ,Wheat Puttu Steamed Cake

ചേരുവകള്‍

  1. ഗോതമ്പുപൊടി - 2 കപ്പ്
  2. തേങ തിരുമ്മിയത്‌ - 1/2 കപ്പ്
  3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയില്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടകെട്ടാതെ കുഴച്ചുവെക്കുക.പുട്ടുകുറ്റിയില്‍
ചില്ലിട്ട് നനച്ചുവെച്ച പൊടിയും തേങാപ്പീരയും ഇടയ്ക്കിടയ്ക്ക് നിറച്ച്‌ ആവികേറ്റി വേവിക്കുക.

പുട്ട് Puttu ,Kerala Steam Cake recipes

പുട്ട് Puttu ,Kerala Steam Cake recipes

ചേരുവകള്‍

  1. പച്ചരി - 2 കപ്പ്
  2. തേങ - അരമുറി
  3. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

അരി കുതിര്‍ത്ത് പൊടിച്ച്‌ വെയ്ക്കുക. ഈ പൊടി ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.പാകത്തിന് ഉപ്പും
ചൂട് വെള്ളവും ചേര്‍ത്ത് തിരുമ്മിവെയ്ക്കണം.പുട്ടുകുടത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക.പുട്ടുകുറ്റിയില്‍
ചില്ലിട്ടതിനുശേഷം അല്പം തേങ്ങ ഇടുക.പിന്നിട് നനച്ചുവെച്ച മാവ് പിന്നെയും തേങ,പിന്നെയും മാവ്
എന്നിങനെ ഇടകലര്‍ത്തി ഇട്ടതിനുശേഷം പുട്ടുകുടത്തില്‍ വെച്ച് ആവിയില്‍ വേവിക്കുക.

പത്തിരി Pathiri Kerala Pathiri recipes

പത്തിരി Kerala Pathiri recipes
ചേരുവകള്‍

1.പച്ചരി - 1 കിലോ
2.തേങാപ്പാല്‍ - 3 കപ്പ്
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

പച്ചരി കുതിര്‍ത്ത് പൊടിച്ച്‌ അരിപ്പില്‍ തെള്ളിയെടുക്കുക.ചീനച്ചട്ടിയിലിട്ടു ചുവക്കെ വറുക്കുക.ഈ പൊടിയില്‍
പാകത്തിന് ഉപ്പും തേങാപ്പാലും ചേര്‍ത്ത് കുഴച്ചെടുക്കുക.1 മണിക്കൂര്‍ കഴിഞ്ഞശേഷം ചെറിയ ഉരുളകളാക്കി
ഉരുട്ടിയെടുത്ത്‌ പലകയില്‍ വെച്ച് പരത്തി ദോശക്കല്ലില്‍ തിരിച്ചും മറിച്ചും ഇട്ട് പൊള്ളിച്ചെടുക്കുക.

ഊത്തപ്പം Oothappam recipes

ഊത്തപ്പം Oothappam recipes

ചേരുവകള്‍


1. പുഴുക്കലരി - 1 കപ്പ്
പച്ചരി - 1/2 കപ്പ്
ഉഴുന്ന് - 1 കപ്പ്
2. സവാള - 2 എണ്ണം
പച്ചമുളുക് - 4
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വെവ്വേറെ കുതിര്‍ത്ത് അരച്ചിട്ട് മിക്സ്‌ ചെയ്യുക.ഉപ്പും ചേര്‍ക്കുക.മാവ് പുളിച്ചുതുടുങുമ്പോള്‍
ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് അല്പം കട്ടിക്ക് കോരി ഒഴിക്കുക.സവാളയും മുളകും ചെറുതായി അരിഞ്ഞത്
ദോശയുടെ മുകളില്‍ നിരത്തി ഇളകി പോകാതെ തിരിച്ചിട്ടു മൊരിച്ചെടുക്കുക.

പാലപ്പം Palappam Kerala Appam recipes

പാലപ്പം Palappam Kerala Appam recipes

ചേരുവകള്‍

  1. അരിപ്പൊടി - 4 കപ്പ്
  2. പാല്‍ - ഒന്നരകപ്പ്
  3. റവ - 1/4 കപ്പ്
  4. പഞ്ചസാര - 3 ടീസ്പൂണ്‍
  5. ഉപ്പ് - പാകത്തിന്
  6. വെള്ളം - പാകത്തിന്
  7. ഈസ്റ്റ് - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പാലപ്പത്തിനുള്ളില്‍ മയത്തില്‍ കുഴയ്ക്കുക. റവ വെള്ളമൊഴിച്ച് തിളപ്പിച്ച് ചെറു ചൂടോടെ അരക്കപ്പ് പാലും
ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഈസ്റ്റും മാവില്‍ ചേര്‍ത്ത് അയവില്‍ കലക്കുക.ഒരു രാത്രി വെച്ചശേഷം ഒരു
കപ്പ് പാലും ബാക്കി പഞ്ചസാരയും ഉപ്പും ചേര്‍ത്ത് കലക്കി അപ്പം ചുട്ടെടുക്കുക.

Friday, August 21, 2009

ഇടിയപ്പം Kerala Idiyappam recipe in Malayalam

ഇടിയപ്പം Tasty Idiappom recipes for you

ചേരുവകള്‍


പച്ചരി - 4 കപ്പ്
ഉപ്പ് - പാകത്തിന്
തേങ - 2 1/2 കപ്പ്‌

പാകം ചെയ്യുന്ന വിധം

പച്ചരി വെള്ളത്തിലിട്ട് കുതിര്‍ത്ത് പൊടിച്ചെടുക്കുക.ചീനച്ചട്ടിയിലിട്ടു ചുവക്കെ വറക്കുക.ഉപ്പും പാകത്തിന്
വെള്ളവും ചേര്‍ത്ത് മാവ് കുഴച്ച് ചെറിയ ഉരുളകളാക്കുക .ഇവ ഒരു സേവനാഴിയില്‍ ഇടുക .ഇഡ്ഡലിത്തട്ടില്‍
തേങാപ്പീര വിതറി

വട്ടയപ്പം Vattayappom Kerala recipes

വട്ടയപ്പം Vattayappom Kerala recipes Kerala breakfast dish

ചേരുവകള്‍

  1. പച്ചരി - അരകിലോ
  2. തേങ - 1
  3. പഞ്ചസാര - 250 ഗ്രാം
  4. ഈസ്റ്റ് - 2 നുള്ള്
  5. ഏലയ്ക്ക - 4 എണ്ണം
  6. കള്ള് - 1 കപ്പ്
പാകം ചെയ്യുന്ന വിധം

പച്ചരി നേര്‍മ്മയായി പൊടിച്ചതും തേങാപ്പാലും ചേര്‍ത്ത് 6 മണിക്കൂര്‍ വയ്ക്കുക. പുളിച്ചശേഷം മാവില്‍
പഞ്ചസാരയും ഏലയ്ക്കാപൊടിച്ചതും ചേര്‍ത്ത് കലക്കുക. കശുമാവിന്‍പരിപ്പും കിസ്മിസും ചേര്‍ക്കുക.
ഒരു സ്ടീല്‍പാത്രത്തില്‍ മയം പുരുട്ടി മാവ് കട്ടിയില്‍ കോരിയൊഴിച്ച് ഇഡ്ഡലിത്തട്ടില്‍ വെച്ച് ആവിയില്‍
വേവിച്ചെടുക്കുക .

വെള്ളയപ്പം Vellayappom Kerala breakfast food


വെള്ളയപ്പം Kerala breakfast food

ചേരുവകള്‍

  1. പച്ചരി - 1/2 കിലോ
  2. റവ - 1 സ്പൂണ്‍
  3. തേങ - 1 മുറി
  4. കള്ള് - അരഗ്ലാസ്
  5. ഉപ്പ് - പാകത്തിന്
പാകം ചെയ്യുന്ന വിധം

പച്ചരി നേര്‍മ്മയായി പൊടിച്ചതും ഒരു തേങയുടെ പാലും കള്ളും ചേര്‍ത്ത് മാവ് പുളിക്കാന്‍ വെയ്ക്കുക .
പുളിച്ചശേഷം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി ചുട്ടെടുക്കാം.

അപ്പം Appam recipes Kerala recipes for breakfast

അപ്പം Appam recipes Kerala recipes for breakfast

ചേരുവകള്‍

1. പച്ചരി - അരകിലോ
2. തേങാ - അരമുറി
പഞ്ചസാര - 50 ഗ്രാം
3. ഉപ്പ് - പാകത്തിന്
ഈസ്റ്റ് - 2 നുള്ള്
4. തെങാവെള്ളം - 1 കപ്പ്

പാകം ചെയ്യുന്ന വിധം

അരി കുതിര്‍ത്ത് വെയ്ക്കുക .തെങാവെള്ളത്തില്‍ പഞ്ചസാര യോജിപ്പിച്ച് ഒരു ദിവസം മുന്പേ വെയ്ക്കുക
തേങാതിരുമ്മിയതും,അരിയും ചേര്‍ത്ത് നല്ലവണ്ണം അരച്ചെടുക്കുക.തെങാവെള്ളവും ചേര്‍ത്ത് ഒരു രാത്രി
വെച്ചതിനുശേഷം പാകത്തിന് ഉപ്പും ഈസ്റ്റും ചേര്‍ത്ത് കലക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ എണ്ണമയം
പുരുട്ടിയതിനുശേഷം മാവ് ഒഴിച്ച് മൂടി വെച്ച് വേകുമ്പോള്‍ എടുക്കുക .

ഉലുവാ ദോശ Uluva dosai Kerala breakfast recipes


ഉലുവാ ദോശ Uluva dosai Kerala breakfast recipes

ചേരുവകള്‍

1. അരി - 500 ഗ്രാം
ഉഴുന്ന് - 300 ഗ്രാം
2. ഉലുവാ - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വെവേറെ അരച്ചെടുക്കുക.ഉഴുന്നിനോടൊപ്പം ഉലുവയും അരച്ചെടുക്കുക.ഇവ തമ്മില്‍ ചേര്‍ത്ത് ഉപ്പും ഒഴിച്ച് ഇളക്കിവയ്ക്കുക.ദോശക്കല്ലില്‍ ഒഴിച്ച് പരത്തി ചുട്ടെടുക്കുക.

മിക്സ്ചര്‍ ദോശ Mixture dosa recipies Kerala breakfast recipi

മിക്സ്ചര്‍ ദോശ Mixture dosa recipies Kerala breakfast recipi

ചേരുവകള്‍

1. അരിമാവ് - 1 കപ്പ്
മൈദ - 1 കപ്പ്
ഗോതമ്പ് മാവ് - 1 കപ്പ്
റവ - 1/2 കപ്പ്
2. ഉപ്പ് - പാകത്തിന്
എണ്ണ - 3 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

റവ ചൂടാക്കി എടുക്കുക.ബാക്കിയുള്ള മാവുകളെല്ലാം ഇതിനോട് ചേര്‍ത്ത് പാകത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത്
കലക്കിയെടുക്കുക.ദോശക്കല്ല് ചൂടാക്കി എണ്ണപുരുട്ടി മാവ് ഒഴിച്ച് ചുട്ടെടുക്കുക .

പിസാദോശ Pissa Dosa Kerala breakfast


പിസാദോശ Pissa Dosa Kerala breakfast recipes

ചേരുവകള്‍

1. ഗോതമ്പുമാവ് - 1 കപ്പ്

2. സവാള ചെറുതായി അരിഞ്ഞത് - 1 കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ചെറിയ കഷണം
തക്കാളി ചെറുതായി അരിഞ്ഞത് - 2 വലുത്
ഉപ്പ് - പാകത്തിന്
വെള്ളം - പാകത്തിന്
3. മുട്ട - 2
4. എണ്ണ - അരക്കപ്പ്
5. മല്ലിയില അരിഞ്ഞത് - പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇത്രയും സാധനങ്ങള്‍ ഒരുമിച്ച് കുഴച്ച് ദോശയ്ക്ക് മാവ് കലക്കുന്നതിനെക്കാള്‍ അല്പം കൂടി കട്ടിയായി കലക്കുക
ദോശക്കല്ലില്‍ എണ്ണ പുരുട്ടി മാവിന്‍റെ കൂട്ടൊഴിച്ചു തിരിച്ചും മറിച്ചുമിട്ട്‌ ചുട്ടെടുക്കുക .

അടദോശ Ada Dosa recipe Kerala breakfast


അടദോശ Ada Dosa recipe Kerala breakfast

ചേരുവകള്‍

1. പച്ചരി -1 കപ്പ്
സാമ്പാര്‍ പരിപ്പ് -1 കപ്പ്
ഉഴുന്ന് -1 കപ്പ്
2. ഉള്ളി -8 എണ്ണം
പച്ചമുളുക് -5 എണ്ണം
3. മുളുകുപ്പൊടി -1 ടീസ്പൂണ്‍
കായപ്പൊടി -1/2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
4. നല്ലെണ്ണ -50 ഗ്രാം

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ നന്നായി കുതിര്‍ത്ത് അരച്ചെടുക്കുക .ഉള്ളിയും പച്ചമുളുകും ചെറുതായി അരിഞ്ഞതും
മൂന്നാമത്തെ ചേരുവകളും ചേര്‍ക്കുക.അതിനുശേഷം ദോശകല്ലില്‍ എണ്ണ തേച്ച് ചുട്ടെടുക്കണം .

Thursday, August 20, 2009

ഉള്ളിദോശ Onion Dosa recipe

ഉള്ളിദോശ
ചേരുവകള്‍

  1. പുഴുക്കലരി -നാഴി
  2. പച്ചരി -ഉരി
  3. ഉഴുന്ന് -നാഴി
  4. സവാള -അരകിലോ
  5. പച്ചമുളക് -6 എണ്ണം
  6. കറിവേപ്പില -2 കതിര്‍പ്പ്
  7. ജീരകം -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പുഴുക്കലരിയും പച്ചരിയും ഒരിമിച്ചിട്ടു കുതിര്‍ക്കുക .ഉഴുന്ന് വേറെ കുതിര്‍ക്കുക .2 കൂട്ടവും വെവേറെ അരച്ചെടുക്കുക .ജീരകവും കൂടെ അരച്ചെടുക്കുക .ഉഴുന്നുമാവും അരിമാവും ഉപ്പും കലര്‍ത്തിവെയ്ക്കുക .
അടുപ്പില്‍ ദോശകല്ല്‌ ചൂടാകുമ്പോള്‍ മാവ് കട്ടിക്ക് ഒഴിക്കുക .പകുതിവേവാകുമ്പോള്‍ ചെറുതായി
അരിഞ്ഞതും പച്ചമുളുക് വട്ടത്തിലരിഞ്ഞതും കറിവേപ്പിലയും അതിന് മുകുളില്‍ വിതറി ചെറുതായി
അമര്‍ത്തുക .മറുവശം തിരിച്ചിട്ടും വേവിക്കുക .

മൈദദോശ Maida Dosa recipe

മൈദദോശ

ചേരുവകള്‍

  1. മൈദ -അരകിലോ
  2. മുട്ട -2 എണ്ണം
  3. ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം

മൈദ മാവ് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കുക .2 മുട്ട പതച്ച് മാവിലൊഴിക്കുക.ദോശപോലെ
പരത്തി ചുട്ടെടുക്കുക .

ഗോതമ്പുദോശ Wheat Dosai Kerala recipes in malayalam

ഗോതമ്പു ദോശ

ചേരുവകള്‍

  1. ഗോതമ്പുപൊടി -അരകിലോ
  2. പച്ചമുളുക് -5 എണ്ണം
  3. ചെറിയ ഉള്ളി -8 എണ്ണം
  4. ഉപ്പ് -പാകത്തിന്
  5. വെള്ളം -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഗോതമ്പുപൊടിയില്‍ ഉപ്പും ചേര്‍ത്ത് വെള്ളം ഒഴിച്ച് കലക്കിയെടുക്കുക.പച്ചമുളകും ഉള്ളിയും ചെറുതായ്‌
അരിഞ്ഞ് ചേര്‍ക്കുക.ദോശകല്ല്‌ ചൂടാകുമ്പോള്‍ എണ്ണ പുരുട്ടി മാവ് ഒഴിച്ച് കനം കുറച്ച് ചുട്ടെടുക്കുക .

നെയ്യ് ദോശ Ghee dosai recipe in malayalam

നെയ്യ് ദോശ

ചേരുവകള്‍

  1. അരി -അരകിലോ
  2. ഉഴുന്ന് -അരകിലോ
  3. നെയ്യ് -3 സ്പൂണ്‍
  4. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഉഴുന്നും അരിയും ആട്ടിയെടുത്ത് ഉപ്പ് ചേര്‍ത്ത് കലക്കിവെയ്ക്കുക.ദോശകല്ല്‌ ചൂടാക്കി നെയ്യ് പുരുട്ടി മാവ് കനം
കുറച്ച് പരത്തുക.ദോശയുടെ മുകളിലും നെയ്യ് ഒഴിച്ച് തിരിച്ചും മറിച്ചുമിട്ട്‌ നന്നായി മൊരിച്ചെടുക്കുക.

റവദോശ Rava Dosai recipe in malayalam

റവദോശ
ചേരുവകള്‍
  1. ബോംബെറവ -അരകിലോ
  2. ഉഴുന്ന് -മുക്കാല്‍കിലോ
  3. എണ്ണ -2 വലിയസ്പൂണ്‍
  4. പച്ചമുളുക് -6 എണ്ണം
  5. കറിവേപ്പില -1 കതിര്‍പ്പ്
  6. ഉപ്പ് പാകത്തിന്
പാകം ചെയ്യുന്ന വിധം

ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ത്ത് അരച്ചെടുക്കുക .റവ വറുത്തെടുത്ത് ഉഴുന്നിനോടൊപ്പം യോജിപ്പിക്കുക .
പച്ചമുളുക് ചെറുതായ്‌ അരിഞ്ഞതും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ഒരുമണിക്കൂര്‍ വെയ്ക്കുക അതിനുശേഷം ദോശകല്ലില്‍ ഒഴിച്ച് പരത്തി തിരിച്ചും മറിച്ചുമിട്ട്‌ പൊരിച്ചെടുക്കുക .

മസാല ദോശ Kerala Indian Coffee House Masala Dosa recipe in Malayalam

മസാല ദോശ
ചേരുവകള്‍

അരി - അരകിലോ

ഉഴ്ന്ന് - 300 ഗ്രാം

ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വേറെവേറെ ആട്ടിയെടുത്തതിനുശേഷം ഒന്നിച്ചാക്കി ഉപ്പും ചേര്‍ത്ത് വെയ്ക്കുക .

മസാലകൂട്ടിന്

ഉരുളകിഴങു -അരകിലോ

സവാള -മുക്കാല്‍കിലോ

കറിവേപ്പില -ഒരുകതിര്‍പ്പ്

പച്ചമുളുക് -5 എണ്ണം

കടുക് -1 സ്പൂണ്‍

വെളിച്ചെണ്ണ -2 വലിയസ്പൂണ്‍

മജ്ജല്‍പ്പൊടി -2 സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഉരുളകിഴങു പുഴുങ്ങി ഉടച്ചെടുക്കുക .ചീനച്ചട്ടി അടുപ്പില്‍ വെച്ച്‌ കടുക് വറുത്തശേഷം സവാളയും പച്ചമുളുക് വട്ടത്തില്‍ അരിഞ്ഞതും വഴറ്റുക.വഴന്നു കഴിയുമ്പോള്‍ ഉരുളകിഴങ് പൊടിച്ചതും അരടീസ്പൂണ്‍ മ്ജ്ജല്‍പ്പോടിയും
ഉപ്പും ചേര്‍ത്ത് ഇളക്കിവയ്ക്കുക .

ദോശകല്ല്‌ അടുപ്പത്തുവെച്ചു ചൂടാകുമ്പോള്‍ എണ്ണ പുരുട്ടി മാവൊഴിച്ച് പരത്തുക.ഇതില്‍ ഒരു തവി ഉരുളകിഴങ്
കറി വെച്ച്‌ 2 അറ്റവും അമര്‍ത്തുക .ദോശ നല്ലതുപോലെ മൊരിയുന്നതുവരെ തിരിച്ചും മറിച്ചും ഇടുക .

ദോശ Kerala dosa recipe in malayalam

ദോശ

ചേരുവകള്‍

അരി -1kilo
ഉഴുന്ന് -400 ഗ്രാം
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വെവേറെ കുതിര്‍ത്ത് അരച്ചെടുക്കുക .പാകത്തിന് ഉപ്പ്,വെള്ളം ഇവ ചേര്‍ത്ത് വെക്കുക .മാവ്
പുളിച്ചു വരുമ്പോള്‍ ദോശകല്ല്‌ ചുടാക്കി എണ്ണ പുരട്ടിയതിനുശേഷം മാവ് കോരിയൊഴിച്ച് പരത്തി തിരിച്ചും
മറിച്ചുമിട്ട്‌ ചുട്ടെടുക്കുക .

വെജിറ്റബിള്‍ ഇഡ്ഡലി Vegetable idli recipe in malayalam

വെജിറ്റബിള്‍ ഇഡ്ഡലി

ചേരുവകള്‍
  1. പച്ചരി -4
  2. ചെറുപയര്‍ -100 ഗ്രാം
  3. കാരറ്റ് - 50 ഗ്രാം
  4. തക്കാളി -1 എണ്ണം
  5. പടവലങ -50 ഗ്രാം
  6. ചീരയില -50 ഗ്രാം
  7. കാബേജ് -50 ഗ്രാം
  8. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പച്ചരി കുതിര്‍ത്തതില്‍ബാക്കി പച്ചകരികളും ചേര്‍ത്ത് മാവ് പരുവത്തില്‍ അരച്ചെടുക്കുക .ഉപ്പ് ചേര്‍ത്ത് ഇഡ്ഡലി
ത്തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക .ഇങനെയെല്ലാം ഉടാക്കിയെടുക്കുന്ന ഇഡ്ഡലികള്‍ ബാക്കി വന്നാല്‍ ചെറു
കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍ വരുത്തെടുത്താല്‍ നാലുമണിക്ക് പലഹാരമായ് ഉപയോഗിക്കാം .

റവ ഇഡ്ഡലി Rava Idli recipe in malayalam

റവ ഇഡ്ഡലി

ചേരുവകള്‍

1.ബോംബെ റവ - 2 കപ്പ്
2.ഉഴുന്ന് ആട്ടിയത് - 1 കപ്പ്
3.ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്നവിധം

റവ വെള്ളത്തില്‍ കലക്കിയതിന്റെ കൂടെ ഉഴുന്ന് ആട്ടിയത് കൂടി ചേര്‍ത്തു കലക്കുക.അടുത്തദിവസം രാവിലെ
ഇഡ്ഡലി തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക.

ഇഡ്ഡലി Idli recipe in malayalam

ഇഡ്ഡലി

ചേരുവകള്‍

  1. അരി -1kilo
  2. ഉഴുന്ന് -400 gram
  3. പച്ചമുളക് -4 എന്നും
  4. ഇഞ്ചി -1 കഷണം
  5. ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വെവേറെ പാത്രങളില്‍ ഇട്ടു കുതിര്‍ത്ത് ആട്ടിയെടുക്കുക .ഈ മാവില്‍ പച്ചമുളകും ഇഞ്ചിയും
അരിഞ്ഞെടുക്കുക .പാകത്തിന് ഉപ്പും വെള്ളവും ചേര്ത്തു ഇളക്കി വെക്കുക .മാവ് പുളിച്ചു തുടങ്ങുമ്പോള്‍
ഇഡ്ഡലി തട്ടില്‍ വെള്ളത്തുണി നനച്ചു വിരിച്ച് മാവ് കോരിയൊഴിച്ച് ആവിയില്‍ വേവിച്ച് എടുക്കുക .

Friday, August 14, 2009

ദോശ ഇഡലി Dosa Idli recipes in Malayalam

ദോശ ഇഡലി ഉണ്ടാക്കാം

ഇഡലി ദോശ ഉണ്ടാകുമ്പോള്‍ സോഫ്റ്റ്‌ ആകാന്‍ വേണ്ട ചില കാര്യങ്ങള്‍ മാത്രമാണിവിടെ പറയുന്നതു .

ഒരു ഗ്ലാസ്‌ ഉഴിന്നിനു മൂന്നു ഗ്ലാസ്‌ പച്ചരി ആണ് കണക്കു -മൂന്ന് ഗ്ലാസ്‌ പച്ചരിക്ക് പകരം ഒരു ഗ്ലാസ്‌ പച്ചരിയും രണ്ടു ഗ്ലാസ്‌ പുഴുക്കലരിയും ഇട്ടാല്‍ ഇഡലി നല്ല സോഫ്റ്റ്‌ ആകും {(തമിഴ്‌ നാട്ടില്‍ ഇങ്ങനെ ചെയ്തു കണ്ടിട്ടുണ്ട് ) .

Thursday, August 13, 2009

Recipes in Malayalam language

Kerala is a southwestern state of India ,located & Malayalam as its official language .Kerala is also known as "God's own country " . I am from kerala .I have lots of recipes collection from my mom & grandmother . I will post those traditional recipes - each recipes influenced by geographical,cultural & religious factors - for example chicken curry in Malabar & Kottayam are entirely different .

Keralites have thier bed tea/Coffee as soon as they wake up after or before brushing .Few people still walk to the nearest ChaayaKada (Tea Shop ) ,mostly located at near by junction ,where they have freshly prepared hot tea & read news Paper ,they with thier friends or with acquaintance discuss about politics & other maters -an average malayalee reads minimum 2 news paper daily .

Ladies get up early in the morning & will take bath & visit church or temple early in the morning to attend mass/to offer prayers . Ladies in the home brooms the frontyard . They start preparing the breakfast .Keralites normally have thier breakfast at 8am to 10 am normally .

Break fast recipes

Keralites still stick on to their traditional break dishes like - Puttu,Idli,Dosa,Appam,Kappa,Kanji etc . These recipes are healthy -each of these food items are paired with specific curries -Puttu is normally served with Kadala Curry - Idli & Dosa with Sambar,Chutney ,Appam is served with Potato curry ,Kanji with green gram (Cheru Payar ) .

I will try to label recipes depend on category & main ingredient .

Lunch Meals( 12.30pm to 2.30 pm )

Keralites have full meals at around 1 pm . To most of them fish curry is a must .

Evening tea(4pm - 6pm)

Near around 4 pm they will have evening tea with or with out snack or some leftovers from morning breakfast . Hotels/Chayakkada's will be having lots of items like -Vada,Parippu Vada ,Sughiyan,Pazham Pori,Bonda etc

Dinner (7.30 pm to 11 pm )

For dinner some prefer kanjiyum payarum ,or meals like they had in the after noon ,or Chapatis .

This is a small discription about keralite's food habits - Now i will post the recipes in Malayalam