Tuesday, October 20, 2009

സോയാ റൈസ്

ചേരുവകള്‍

1. സോയാബീന്‍ അല്പം ഉപ്പ്
ചേര്‍ത്ത് പുഴുങ്ങി എടുത്തത്‌ -1 കപ്പ്
2. ബിരിയാണി അരി -1 കപ്പ്
3. പട്ട,ഗ്രാമ്പു,ഏലക്ക -2 വീതം
4 . കാ‍ന്താരി മുളക് കുരുകളഞ്ഞ്
ചെറുതായി അരിഞ്ഞത് -4 എണ്ണം
5. കോളി ഫ്ലവര്‍ ഉരുളകള്‍ ആക്കിയത് -കാല്‍ കപ്പ്
6. വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂണ്‍
7. മല്ലിയില -1 പിടി
8. വെജിറ്റബിള്‍ ഓയില്‍ -2 ടീസ്പൂണ്‍
9. പാലക്കില -കാല്‍ കപ്പ്
10. തക്കാളി ചാറ് -അര കപ്പ്
11. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

പൈറക്സ് ഡിഷില്‍ എണ്ണയൊഴിച്ച് ഗരം മസാലയും വെളുത്തുള്ളിയുമിട്ട് ഒരു മിനിട്ട് വഴറ്റിക്കഴിഞ്ഞു (ക്രിസ്പ്) കോളിഫ്ലവറും പാലക്കിലയും ചേര്‍ത്തിളക്കി അടച്ച് 3 മിനിട്ട് മൈക്രോവേവ് ചെയ്യുക.പാത്രം തുറന്ന്
ബിരിയാണിച്ചോറ്,സോയാബീന്‍,തക്കാളിച്ചാറ്,മല്ലിയില,പച്ചമുളക്,ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി 3 മിനിട്ട് കൂടി
മൈക്രോവേവ് ചെയ്തെടുക്കുക.

No comments:

Post a Comment