Friday, October 16, 2009

ഉരുളക്കിഴങ്ങ് സ്നാക്സ്

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് -2 എണ്ണം
  2. മൈദാമാവ് -50 ഗ്രാം
  3. മുളകുപൊടി -1 ടീസ്പൂണ്‍
  4. കായപ്പൊടി -കാല്‍ ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  6. എണ്ണ -1 ടേബിള്‍സ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് തൊലിയോടെ നന്നായി കഴുകിയെടുത്ത് കാലിഞ്ച് കനത്തില്‍ വട്ടത്തില്‍ അരിഞ്ഞെടുക്കുക.മൈദ,ഉപ്പ്,മുളകുപൊടി,മഞ്ഞപ്പൊടി,കായപ്പൊടി എന്നി ചേരുവകള്‍ വെള്ളം ചേര്‍ത്ത് ഇഡ്ഡലി
മാവിന്റെ അയവില്‍ കലക്കിയെടുത്ത് ഓരോ കഷണവും ഈ മാവില്‍ മുക്കി ഒന്നിനൊന്നു തൊടാതെ തവയില്‍
നിരത്തി ക്രിസ്പില്‍ ൭ മിനിട്ട് പാചകം ചെയ്തെടുക്കുക.൧ മിനിട്ട് കഴിഞ്ഞ് ഓരോ കഷണത്തിന്റെയും മുകളില്‍
അര ടീസ്പൂണ്‍ എണ്ണ വീതം ഒഴിച്ചു കൊടുക്കണം.൫ മിനിട്ട് കഴിഞ്ഞ് തിരിച്ചിടണം.

No comments:

Post a Comment