Saturday, October 17, 2009

മുരിങ്ങക്ക മീന്‍ വറ്റിച്ചത്

ചേരുവകള്‍

  1. അയലമീന്‍ ഇടത്തരം -4 എണ്ണം (ഓരോന്നും മൂന്നായി മുറിച്ചത്)
  2. സവാള വലുത് -2 എണ്ണം
  3. തക്കാളി വലുത് -2
  4. മുളകുപൊടി -ഒന്നര ടേബിള്‍സ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  6. മുരിങ്ങയ്ക്ക -2 എണ്ണം (ചെറിയ കഷണങ്ങള്‍ ആയി മുറിച്ചത്)
  7. വാളന്‍പുളി -1 ടേബിള്‍സ്പൂണ്‍
  8. പഞ്ചസാര -അര ടീസ്പൂണ്‍
  9. എണ്ണ -1 ടീസ്പൂണ്‍
  10. ഉപ്പ്,കറിവേപ്പില -പാകത്തിന്
പാകം ചെയ്യുന്ന വിധം

അയല വൃത്തിയാക്കി കഷണങ്ങള്‍ ആക്കുക.സവാള,തക്കാളി മിക്സിയില്‍ അരച്ചെടുക്കുക.എണ്ണ പൈറക്സ്
ഡിഷില്‍ ഒഴിച്ച് അരച്ച മിശ്രിതം കോബിനേഷനില്‍ 8 മിനിട്ട് വഴറ്റുക.5 മിനിട്ട് കഴിയുമ്പോള്‍ മുളകുപൊടിയും
മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.പുറത്തെടുത്ത് മീന്‍,മുരിങ്ങക്ക,പുളിവെള്ളം,ഉപ്പ് കുറച്ച് വെള്ളം എന്നിവ
ചേര്‍ത്തിളക്കി മൈക്രോവേവില്‍ 10 മിനിട്ട് അടച്ച് വേവിക്കുക.ഇറക്കി വെച്ച് കറിവേപ്പിലയിട്ട് ഇളക്കുക.

No comments:

Post a Comment