Friday, October 16, 2009

ടൊമാറ്റോ ലീഫ് ടോസ്റ്റ്

ചേരുവകള്‍

ബ്രെഡ്‌ -6 കഷണം
പാലക്കില -6
തക്കാളി ദശ -ഒരെണ്ണത്തിന്റെ
പാല്‍ -150 മില്ലി ലിറ്റര്‍
തൈര് -2 ടേബിള്‍സ്പൂണ്‍
കടലമാവ് -3 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
പഞ്ചസാര -അര ടീസ്പൂണ്‍
ഉപ്പ് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ബ്രെഡ്‌ ഒഴികെയുള്ള ചേരുവകള്‍ ഒന്നിച്ചാക്കി നന്നായി കൂട്ടി യോജിപ്പിച്ച് ബ്രെഡ്‌ ഓരോ കഷണവും ഈ കൂട്ടില്‍ മുക്കി തവയില്‍ നിരത്തി 7 മിനിട്ട് ക്രിസ്പില്‍ പാകം ചെയ്തെടുക്കുക.5 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിട്ട്‌ ബാക്കി
ചേരുവകള്‍ ഓരോന്നിന്റെയും പുറത്ത്‌ ഒഴിച്ച് 2 മിനിട്ട് കൂടി പാകം ചെയ്തെടുക്കുക.

No comments:

Post a Comment