Saturday, October 3, 2009

പച്ചമുളക് അച്ചാര്‍

പച്ചമുളക് അച്ചാര്‍

ചേരുവകള്‍

  1. കാ‍ന്താരി മുളക് -25
  2. ഉഴുന്നുപരിപ്പ് -1 ടീസ്പൂണ്‍
  3. കായപ്പൊടി -അര ടീസ്പൂണ്‍
  4. മുളകുപൊടി -അര ടീസ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
  6. പുളി -ചെറുനാരങ്ങ വലിപ്പത്തില്‍
  7. തിളപ്പിച്ചാറിയ വെള്ളം -അര കപ്പ്
  8. കടുക് -അര ടീസ്പൂണ്‍
  9. നല്ലെണ്ണ -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

കാ‍ന്താരിമുളക് അറ്റം പിളര്‍ന്നു വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കാന്താരി മുളക് അതിലിട്ട് വാട്ടിക്കോരി എടുക്കുക.ശേഷിച്ച എണ്ണയില്‍ കടുക്,ഉഴുന്നുപരിപ്പ് ഇവ മൂപ്പിച്ചെടുക്കുക.പുളി തിളപ്പിച്ചാറിയ വെള്ളത്തില്‍ പാകത്തിന് ഉപ്പും ഉഴുന്നുപരിപ്പും ചേര്‍ത്ത് തിളപ്പിക്കുക.മുളകുപൊടിയും കായപ്പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങി അല്പം തണുക്കുമ്പോള്‍ മുളകിട്ട് വെയ്ക്കുക.നന്നായി തണുക്കുമ്പോള്‍
വായു കടക്കാത്ത ഭരണിയിലിട്ട്‌ ഭദ്രമായി അടച്ചു വെയ്ക്കുക.

No comments:

Post a Comment