Wednesday, October 21, 2009

പപ്പായ സാബാര്‍

പപ്പായ സാബാര്‍

ചേരുവകള്‍

പച്ച പപ്പായ അരിഞ്ഞത് -200 ഗ്രാം
ചെറിയ ഉള്ളി -1 കപ്പ്
സാബാര്‍പൊടി -1 ടീസ്പൂണ്‍
സാബാര്‍ പരിപ്പ് -കാല്‍ കപ്പ്
തക്കാളി -3
പുളി പിഴിഞ്ഞത് -1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കാ‍ന്താരി മുളക് അല്ലെങ്കില്‍ പച്ചമുളക് -എരിവനുസരിച്ച്‌
മല്ലിയില -ഒരു പിടി

പാകം ചെയ്യുന്ന വിധം

സാബാര്‍ പരിപ്പ്,ഉള്ളി,പച്ചമുളക്,എന്നിവ ചേര്‍ത്ത് വേവിച്ചശേഷം പ്രഷര്‍കുക്കര്‍ തുറന്ന് പപ്പായ,തക്കാളി
എന്നിവ ചേര്‍ത്ത് ഒന്നുകൂടി വേവിക്കുക.എന്നിട്ട് പുളി,സാബാര്‍ പൊടി,ഉപ്പ്,എന്നിവ ചേര്‍ത്ത് തിളപ്പിച്ച് ഇറക്കി
മല്ലിയില വിതറി വിളമ്പുക.

No comments:

Post a Comment