Thursday, October 15, 2009

പൂരി മസാല

പൂരി മസാല

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് -250 ഗ്രാം
  2. സവാള -200 ഗ്രാം
  3. പച്ചമുളക് -2
  4. ഇഞ്ചി - 1 കഷണം
  5. കാരറ്റ് അരിഞ്ഞത് -1
  6. ഗ്രീന്‍പീസ് വേവിച്ചത് - 50 ഗ്രാം
  7. മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
  8. എണ്ണ -കാല്‍ ടീസ്പൂണ്‍
  9. ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് കഴുകി ആറുമിനിട്ട് മൈക്രോവേവില്‍ പുഴുങ്ങിയെടുക്കുക.തണുക്കുമ്പോള്‍ തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.സവാള,കാരറ്റ് ഇവ അരിഞ്ഞ് ക്രിസ്പ് പാചക രീതിയില്‍ 7 മിനിട്ട് വഴറ്റിയ ശേഷം
ഇഞ്ചി,പച്ചമുളക്,മഞ്ഞള്‍പ്പൊടി,ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് 2 മിനിട്ട് കൂടി ക്രിസ്പില്‍ വഴറ്റുക.ഇറക്കി വെച്ച് ഉരുളക്കിഴങ്ങ് പൊടിച്ചത് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ് ചേര്‍ത്തിളക്കി കുഴയ്ക്കുക.പൂരി,ചപ്പാത്തി
എന്നിവയോടോപ്പമോ മസാല ദോശയോടോപ്പമോ കഴിക്കാം.3 പേര്‍ക്ക് കഴിക്കാനുണ്ടാകും.

No comments:

Post a Comment