Thursday, October 15, 2009

വെജിറ്റബിള്‍ ഉപ്പുമാവ്

വെജിറ്റബിള്‍ ഉപ്പുമാവ്

ചേരുവകള്‍

  1. ബോംബെ റവ -200 ഗ്രാം
  2. കാരറ്റ് ഗ്രേറ്റ് ചെയ്തത് - ഒന്ന് വലുത്
  3. സവാള ചെറുതായി അരിഞ്ഞത് - ഒന്ന് വലുത്
  4. പച്ചമുളക് ചെറുതായി അരിഞ്ഞത് - 3
  5. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -1 ടീസ്പൂണ്‍
  6. ഗ്രീന്‍പീസ് - 50 ഗ്രാം
  7. എണ്ണ - 1 ടീസ്പൂണ്‍
  8. ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

റവ ക്രിസ്പ് അല്ലെങ്കില്‍ കോംബിനേഷന്‍ പാചകരീതിയില്‍ 9 മിനിട്ട് വറുത്ത്‌ മാറ്റുക.കാരറ്റും സവാളയും ഇതേ പാചകരീതിയില്‍ 7 മിനിട്ട് എണ്ണ ഒഴിച്ച് വഴറ്റുക.5 മിനിട്ട് കഴിഞ്ഞ് ഇഞ്ചി,പച്ചമുളക്,കറിവേപ്പില,ഉപ്പ്
എന്നിവ ചേര്‍ത്ത് വീണ്ടും 2 മിനിട്ട് കൂടി വഴറ്റിക്കഴിഞ്ഞു ഇറക്കി വെച്ച് റവയുമായി നന്നായി കൂട്ടി യോജിപ്പിക്കുക.750 മില്ലിലിറ്റര്‍ വെള്ളമൊഴിച്ച് നന്നായി കുഴച്ച് പൈറക്സ് പാത്രത്തിലോ ചട്ടിയിലോ വെച്ച് മൈക്രോവേവ് മാത്രമുപയോഗിച്ച് 5 മിനിട്ട് പാചകം ചെയ്യുക.വീണ്ടും 100 മില്ലി ലിറ്റര്‍ വെള്ളമൊഴിച്ച്
ഇളക്കി 2 മിനിട്ട് കൂടി പാചകം ചെയ്യുക.

No comments:

Post a Comment