Wednesday, October 21, 2009

തവിട് അട

തവിട് അട

ചേരുവകള്‍

 1. നന്നായി ഉമി അരിച്ചുകളഞ്ഞ തവിട് -കാല്‍ കപ്പ്
 2. ഗോതമ്പ് മാവ് -1 കപ്പ്
 3. മുട്ടയുടെ വെള്ള -1
 4. ഉപ്പ് -പാകത്തിന്
 5. പഞ്ചസാര -അര ടീസ്പൂണ്‍
ഫില്ലീങ്ങിന്
 1. ഗ്രീന്‍ പീസ് വേവിച്ചത് -കാല്‍ കപ്പ്
 2. ഉരുളക്കിഴങ്ങ് -അര കപ്പ്
 3. കാരറ്റ് ഗ്രേറ്റ് ചെയ്തത് -കാല്‍ കപ്പ്
 4. കോളിഫ്ലവര്‍ ഇതളുകള്‍ ആക്കിയത് -കാല്‍ കപ്പ്
 5. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
 6. വെജിറ്റബിള്‍ മസാല പൌഡര്‍ -അര ടീസ്പൂണ്‍
 7. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
 8. സൂര്യകാന്തി എണ്ണ -2 ടീസ്പൂണ്‍
 9. ഉപ്പ് -പാകത്തിന്
 10. പാലക്കില അരിഞ്ഞത് -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

സെക്ഷന്‍ എ യിലെ ചേരുവകള്‍ വെള്ളം ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ കലക്കി മാറ്റി വെയ്ക്കുക.
ഫില്ലിങ്ങിന്റെ ചേരുവകള്‍ തയ്യാറാക്കാനായി നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് കാരറ്റ്,കോളിഫ്ലവര്‍ ഇവ ചേര്‍ത്ത് വഴറ്റുക.5 മിനിട്ടിനുശേഷം വെജിറ്റബിള്‍ മസാല പൌഡര്‍,മഞ്ഞള്‍പ്പൊടി,കുരുമുളകുപൊടി എന്നിവ
യഥാക്രമം ചേര്‍ത്ത് മൂത്ത മണം വരുമ്പോള്‍ ഗ്രീന്‍ പീസും ഉരുളക്കിഴങ്ങും ചേര്‍ത്തിളക്കുക.പാലക്കിലയും
ഉപ്പും ചേര്‍ത്ത് നന്നായി കൂട്ടി യോജിപ്പിച്ചശേഷം ഫില്ലിങ്ങ് തണുക്കാന്‍ ഇറക്കി വെയ്ക്കുക.

നോണ്‍സ്റ്റിക്ക് തവയില്‍ എണ്ണ തടവിയതിനുശേഷം കലക്കി വെച്ചിരിയ്ക്കുന്ന ഗോതമ്പ് മാവു കൊണ്ട്
ദോശയുടെ അളവില്‍ പരത്തി ഫില്ലിങ്ങ് നിറച്ച് രണ്ട് വശവും മൊരിച്ചെടുക്കുക.ഇത് ഒരു ഫുള്‍മീല്‍
റെസിപ്പിയാണ് .

No comments:

Post a Comment