Friday, October 16, 2009

പരിപ്പ് വട

പരിപ്പ് വട

ചേരുവകള്‍

  1. വടപ്പരിപ്പ് -150 ഗ്രാം
  2. ചെറിയ ഉള്ളി -50 ഗ്രാം
  3. ചുവന്ന മുളക് -4
  4. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -അര ടീസ്പൂണ്‍
  5. പെരുംജീരകം -1 ടീസ്പൂണ്‍
  6. കറിവേപ്പില - 1 കതിര്‍പ്പ്
  7. എണ്ണ -1 ടേബിള്‍സ്പൂണ്‍
  8. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

വടപ്പരിപ്പ്,പെരുംജീരകം,ചുവന്ന മുളക്,എന്നിവ വെള്ളത്തില്‍ ഒരു മണിക്കൂര്‍ കുതിര്‍ത്ത് അരിപ്പയില്‍
അരിച്ചുവെയ്ക്കുക.ഉള്ളി അരിഞ്ഞെടുക്കുക.ചേരുവകളെല്ലാം കൂടി മിക്സിയിലോ കല്ലിലോവെച്ച് തരുതരുപ്പായി അരച്ച് ചെറിയ വടയുടെ ആകൃതിയില്‍ പരത്തി തവയില്‍ നിരത്തി ഓരോന്നിന്റെയും മുകളില്‍ അര ടീസ്പൂണ്‍
എണ്ണ വീതം ഒഴിച്ച് 8 മിനിട്ട് ക്രിസ്പില്‍ മൊരിച്ചെടുക്കുക.5 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടണം.

No comments:

Post a Comment