Saturday, October 3, 2009

കല്ലുമ്മക്കായ അച്ചാര്‍

കല്ലുമ്മക്കായ അച്ചാര്‍

ചേരുവകള്‍

1.കല്ലുമ്മക്കായ -100
2.വറ്റല്‍മുളക് -മുക്കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
ഉലുവ -അര ടീസ്പൂണ്‍
തക്കാളി -3
3. പച്ചമുളക് -12
ഇഞ്ചി അറിഞ്ഞത് -1 ടീസ്പൂണ്‍
വെളുത്തുള്ളി -20 അല്ലി
4. കടുക് -അര ടീസ്പൂണ്‍
5. എണ്ണ,ഉപ്പ് -ആവശ്യത്തിന്
6. മുളകുപൊടി -3 ടീസ്പൂണ്‍
7. വിനാഗിരി -2 കപ്പ്


പാകം ചെയ്യുന്ന വിധം

കല്ലുമ്മക്കായ ഉരച്ചുകഴുകി തിളപ്പിച്ച് അകത്തെ ഇറച്ചി എടുക്കുക.അഴുക്കു കളഞ്ഞു ഇറച്ചി വൃത്തിയാക്കണം. ഇതില്‍ മുളകുപൊടിയും ഉപ്പും പുരട്ടി വെയിലില്‍ വെച്ചു ഒന്നു വാട്ടിയശേഷം എണ്ണയില്‍ പൊരിച്ചെടുക്കുക.
രണ്ടാമത്തെ ചേരുവകള്‍ അല്പം വിനാഗിരി തൊട്ട് അരച്ചെടുക്കുക.വിനാഗിരി കൊണ്ടു തന്നെ അരകല്ല് കഴുകിയെടുക്കണം.എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ അരിഞ്ഞത് ഇട്ടു മൂപ്പിക്കുക.
അരപ്പും ചേര്‍ത്തിളക്കി എണ്ണ തെളിയുന്നതുവരെ മൂപ്പിക്കുക.അരകല്ല് കഴുകിയെടുത്ത വിനാഗിരിയും ചേര്‍ക്കണം.
വെള്ളം വറ്റുമ്പോള്‍ കല്ലുമ്മക്കായയും ഉപ്പും ചേര്‍ത്തിളക്കി വാങ്ങുക.തണുക്കുമ്പോള്‍ കുപ്പിയിലാക്കി വെയ്ക്കാം.

No comments:

Post a Comment