Tuesday, October 20, 2009

സേമിയ പായസം

സേമിയ പായസം

ചേരുവകള്‍

  1. പാല്‍ -1 ലിറ്റര്‍
  2. സേമിയ -100 ഗ്രാം
  3. നെയ്യ് -2 ടീസ്പൂണ്‍
  4. പഞ്ചസാര -150 ഗ്രാം
  5. ഏലക്ക -4 എണ്ണം
  6. അണ്ടിപരിപ്പ് -10 എണ്ണം
  7. കിസ്മിസ് -10 എണ്ണം
പാകം ചെയ്യുന്ന വിധം

അണ്ടിപരിപ്പ്,കിസ്മിസ്‌ എന്നിവ വെവേറെ മൈക്രോവേവില്‍ വറുത്ത്‌ മാറ്റുക.(അണ്ടിപരിപ്പ്,2മിനിട്ട്,കിസ്മിസ്‌ 1/2 മിനിട്ട്) സേമിയ പൈറക്സ് ഡിഷിലിട്ടു 3 മിനിട്ട് നെയ്യൊഴിച്ച് മൂപ്പിച്ച്
മാറ്റിയതിനുശേഷം പൈറക്സ് ഡിഷില്‍ 500 മില്ലി ലിറ്റര്‍ പാല്‍ ഒഴിച്ച് സേമിയയും പകുതി പഞ്ചസാരയും
ഇട്ട് 15 മിനിട്ട്‌ തിളപ്പിക്കുക.എഗ്ഗ് ബീറ്റര്‍ കൊണ്ട് 5 മിനിട്ട് ഇടവിട്ട്‌ ഇളക്കിക്കൊടുക്കുക.10 മിനിട്ട് കഴിയുമ്പോള്‍ ബാക്കി പാല്‍കൂടി ഒഴിച്ച് മൈക്രോവേവില്‍ തിളപ്പിച്ച് ഇറക്കി ബാക്കി പഞ്ചസാരയും,കിസ്മിസും,അണ്ടിപരിപ്പും,ഏലക്കാ പൊടിച്ചതും വിതറി വിളമ്പുക.

No comments:

Post a Comment