Thursday, October 15, 2009

ഏത്തപ്പഴം പൊരി

ഏത്തപ്പഴം പൊരി

ചേരുവകള്‍

ഏത്തപ്പഴം -2 (ഓരോന്ന് മൂന്നായി മുറിച്ചത്)
ഗോതമ്പ് മാവ് - 50 ഗ്രാം
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
പഞ്ചസാര -1 ടീസ്പൂണ്‍
എണ്ണ -1 ടേബിള്‍സ്പൂണ്‍ (വേണമെങ്കില്‍ മാത്രം)

പാകം ചെയ്യുന്ന വിധം

ഏത്തപ്പഴം 6 കഷ്ണങള്‍ ആയി കീറിയെടുക്കുക.ഗോതമ്പ് മാവ് മറ്റു ചേരുവകളും ചേര്‍ത്ത് വെള്ളമൊഴിച്ച്
ദോശമാവിന്റെ അയവില്‍ കലക്കിയെടുത്ത് ഏത്തപ്പഴം ഓരോന്നും ഈ മാവില്‍ മുക്കി ക്രിസ്പില്‍ നിരത്തി വെയ്ക്കുക. ഓരോ എത്തപ്പഴത്തിന്റെയും പുറത്ത് മൂന്നിലൊന്ന് ടീസ്പൂണ്‍ എണ്ണയൊഴിച്ച് 5 മിനിട്ട് കോബിനേഷന്‍ രീതിയില്‍ പാകം ചെയ്തെടുക്കുക.4 മിനിട്ട് കഴിഞ്ഞ് ഏത്തപ്പഴം തിരിച്ചിട്ട്‌ മൊരിച്ചെടുക്കുക.

No comments:

Post a Comment