Wednesday, October 21, 2009

ഡയബറ്റിക്‌ പുലാവ്

ഡയറ്റിക്‌ പുലാവ്

ചേരുവകള്‍

  1. കട്ട് സൂചിഗോതമ്പ് -ഒരു കപ്പ്
  2. തക്കാളിച്ചാറ് -അര കപ്പ്
  3. കോളിഫ്ലവര്‍ -കാല്‍ കപ്പ്
  4. ബീന്‍സ് ചെറിയ കഷണങ്ങള്‍ ആക്കിയത് -6
  5. ഗ്രീന്‍പീസ് വേവിച്ചത് -കാല്‍ കപ്പ്
  6. പാലക്കില -കാല്‍ കപ്പ്
  7. പട്ട,ഗ്രാമ്പു,ഏലക്ക -1 വീതം
  8. രംഭയില -2
  9. മല്ലിയില -1 പിടി
  10. പച്ചമുളക് -കീറിയത്
  11. വെജിറ്റബിള്‍ ഓയില്‍ -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം ഒരുമിച്ച് ഒരു ഡിഷിലോ ചട്ടിയിലോ ചേര്‍ത്ത് ഒരു കപ്പ് വെള്ളവും കൂടിയൊഴിച്ചു മൈക്രോവേവില്‍ 10 മിനിട്ട് പാചകം ചെയ്തെടുക്കുക.കൂടുതല്‍ വേവിക്കണമെങ്കില്‍ 3 മിനിട്ട് കൂടി മൈക്രോവേവ് ചെയ്യുക.സാധാരണപാചകത്തില്‍ ചേരുവകള്‍ ഒരുമിച്ചിട്ട് പ്രഷര്‍കുക്കര്‍ ചെയ്യുക.ഒരു വിസില്‍
വന്നു കഴിഞ്ഞ് തീയണച്ച് ആവി പൂര്‍ണ്ണമായും പോയിക്കഴിഞ്ഞു തുറന്ന് വിളമ്പുക.

No comments:

Post a Comment