Friday, October 16, 2009

ടൊമാറ്റോ ഫിഷ്‌

ടൊമാറ്റോ ഫിഷ്‌

ചേരുവകള്‍

  1. ദശയുള്ള മീന്‍ കഷണങ്ങള്‍ -അര കിലോ (മുള്ള് കളഞ്ഞത്)
  2. തക്കാളി -300 ഗ്രാം
  3. സവാള -150 ഗ്രാം
  4. മുളകുപൊടി -4 ടീസ്പൂണ്‍
  5. മീറ്റ് മസാലപ്പൊടി -1 ടീസ്പൂണ്‍
  6. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. പെരുംജീരകം പൊടി -1 ടീസ്പൂണ്‍
  9. എണ്ണ -3 ടീസ്പൂണ്‍
  10. കറിവേപ്പില -4 തണ്ട്
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മീന്‍ കഷണങളില്‍ പകുതി കുരുമുളകുപൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടി,പെരുംജീരകം, ഉപ്പ് എന്നിവ ചേര്‍ത്ത്
പുരട്ടി അര മണിക്കൂര്‍ മാറ്റി വെയ്ക്കുക.സവാള ഒരു ടീസ്പൂണ്‍ എണ്ണയില്‍ കോബിനേഷന്‍ രീതിയില്‍ 5 മിനിട്ട്
വഴറ്റി മാറുക.മീന്‍ കഷണങ്ങള്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് കോബിനേഷനില്‍ 8 മിനിട്ട് മൊരിച്ചെടുക്കുക.5 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടണം.സവാള വഴറ്റിയതിലേക്ക് തക്കാളിയും ബാക്കി മസാലപ്പൊടികളും
എണ്ണയും ചേര്‍ത്തിളക്കി മീനും ചേര്‍ത്ത് വീണ്ടും കോബിനേഷനില്‍ 8 മിനിട്ട് കൂടി മൊരിച്ചെടുക്കുക.കറിവേപ്പില
2 മിനിട്ട് ബാക്കിയുള്ളപ്പോള്‍ ചേര്‍ക്കണം.

No comments:

Post a Comment