Thursday, October 22, 2009

ചൂര ഉലര്‍ത്തിയത്

ചൂര ഉലര്‍ത്തിയത്

ചേരുവകള്‍

1. ഉപ്പ്,കുരുമുളക്,മഞ്ഞള്‍പ്പൊടി എന്നിവ
ചേര്‍ത്ത് പുഴുങ്ങി മുള്ള് കളഞ്ഞ്
ഇളക്കിയെടുത്ത ചൂര -300 ഗ്രാം
2. ഇഞ്ചി അരിഞ്ഞത് -3 ടീസ്പൂണ്‍
3. കാ‍ന്താരി മുളക് അരിഞ്ഞത്‌ -20 ഗ്രാം
4. വെളുത്തുള്ളി അരച്ചത് -15 ഗ്രാം
5. ചുവന്നുള്ളി അരിഞ്ഞത്‌ -അര കപ്പ്
6. ഉപ്പ് -പാകത്തിന്
7. കടുക്,കറിവേപ്പില -താളിക്കാന്‍
8. ഉഴുന്നു പരിപ്പ് ,എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് കടുക് താളിച്ച ശേഷം ചുവന്നുള്ളിയും വെളുത്തുള്ളിയും വഴറ്റി ക്കഴിഞ്ഞു ഇഞ്ചി,കാ‍ന്താരി മുളക് എന്നിവ ചേര്‍ക്കുക.മൂത്തുവരുമ്പോള്‍ ചൂരമീന്‍ ചെറുതായി പൊടിച്ചത്
ചേര്‍ത്തിളക്കി 5 മിനിട്ട് ചെറുതീയില്‍ പാത്രം അടച്ചു വെച്ച് വേവിക്കുക.ചൂടോടെ ചോറ്,ചപ്പാത്തി,ബ്രെഡ്‌ എന്നിവയ്ക്ക് ഒപ്പം കഴിക്കാവുന്നതാണ്.

No comments:

Post a Comment