Friday, October 2, 2009

അമ്പഴങ്ങ അച്ചാര്‍

അമ്പഴങ്ങ അച്ചാര്‍

ചേരുവകള്‍

  1. അമ്പഴങ്ങ -അര കിലോ
  2. മുളകുപൊടി -1 ടേബിള്‍സ്പൂണ്‍
  3. ഉലുവാപ്പൊടി -അര ടീസ്പൂണ്‍
  4. ജീരകം -കാല്‍ ടീസ്പൂണ്‍
  5. വെളുത്തുള്ളി -5
  6. ഇഞ്ചി -1 ചെറിയ കഷണം
  7. എണ്ണ -50 മില്ലി
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. കടുക് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

അമ്പഴങ്ങ കഴുകി ഉപ്പുപൊടി പുരട്ടി നാലുദിവസം വെയ്ക്കുക.മുളകുപൊടി,ഇഞ്ചി,ഉലുവാപ്പൊടി,വെളുത്തുള്ളി ജീരകം എന്നിവ അരച്ചെടുക്കുക.എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍ മഞ്ഞള്‍പ്പൊടിയിടുക.അതില്‍ അരച്ചുവെച്ച മിശ്രിതം പാകത്തിന് വെള്ളത്തില്‍ കലക്കി
തിളപ്പിക്കുക.കുറുകുമ്പോള്‍ വാങ്ങി വെച്ചു അമ്പഴങ്ങ ചേര്‍ത്ത് തണുത്തശേഷം ഭരണിയില്‍ ആക്കുക.

No comments:

Post a Comment