Friday, October 16, 2009

വെജിറ്റബിള്‍ ബോണ്ടാ

വെജിറ്റബിള്‍ ബോണ്ടാ

ചേരുവകള്‍

1.ഉരുളക്കിഴങ്ങ് - 250 ഗ്രാം
2.കാരറ്റ് കനം കുറച്ചരിഞ്ഞത് -1
ഇഞ്ചി കൊത്തിയരിഞ്ഞത്‌ -1 ടീസ്പൂണ്‍
പച്ചമുളക് ചെറുതായി അരിഞ്ഞത് -2 ടീസ്പൂണ്‍
ഗ്രീന്‍പീസ് വേവിച്ചത് -50 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
3. സവാള കനം കുറച്ചരിഞ്ഞത് -2
4. മൈദാ മാവ് -100 ഗ്രാം
5. ഉപ്പ് -പാകത്തിന്
6. എണ്ണ -2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് കഴുകി 6 മിനിട്ട് മൈക്രോവേവില്‍ (750)പുഴുങ്ങി എടുത്തു തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.
സവാള കോബിനേഷനില്‍ 3 മിനിട്ട് വഴറ്റുക.ഇതിലേയ്ക്ക് രണ്ടാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് ഇളക്കി വീണ്ടും 4 മിനിട്ട് കൂടി വഴറ്റുക.ഈ മിശ്രിതത്തില്‍ ഉരുളക്കിഴങ്ങ് പൊടിച്ചത് കൂട്ടി യോജിപ്പിച്ച് നാരങ്ങാവലിപ്പത്തിലുള്ള ഉരുളകളാക്കുക.

മൈദാ മാവ്,ഉപ്പ്,മഞ്ഞപ്പൊടി എന്നിവ ചേര്‍ത്ത് ഇഡ്ഡലിമാവ് പരുവത്തില്‍ കലക്കി ഈ ഉരുളകള്‍
ഓരോന്നും ഈ മിശ്രിതത്തില്‍ മുക്കി തവയില്‍ ഒന്നിനൊന്നു തൊടാതെ നിരത്തി ബാക്കി എണ്ണ മുകളില്‍ ഒഴിച്ച്
കോബിനേഷനില്‍ 6 മിനിട്ട് പാചകം ചെയ്ത് എടുക്കുക.4 മിനിട്ട് കഴിഞ്ഞ് ഓരോ ഉരുളകളും മറിച്ച് ഇടണം.

No comments:

Post a Comment