Thursday, October 15, 2009

ഒമേഗ ബ്രഡ്‌ ഓംലെറ്റ്‌

ഒമേഗ ബ്രഡ്‌ ഓംലെറ്റ്‌

ചേരുവകള്‍

  1. ബ്രെഡ്‌ -4 കഷണം (ഇടത്തരം മധുരംകുറഞ്ഞത്)
  2. മുട്ടവെള്ള -4
  3. തക്കാളി -2
  4. സവാള -1
  5. വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂണ്‍
  6. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  7. ഉപ്പ് -1 നുള്ള്
പാകം ചെയ്യുന്ന വിധം

സവാള ചെറിയ ചതുരകഷണങ്ങള്‍ ആയി മുറിച്ച് 3 മിനിട്ട് കോംബിനേഷനില്‍ വഴറ്റുക.തക്കാളിയുടെ ദശമാത്രം എടുത്ത് വീണ്ടും 4 മിനിട്ട് കൂടി കോംബിനേഷനില്‍ വഴറ്റുക.2 മിനിട്ട് കഴിഞ്ഞ് വെളുത്തുള്ളി,കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.ഈ കൂട്ട് മുട്ടയുടെ വെള്ളയിലേയ്ക്ക് ചേര്‍ത്ത് അല്പം വെള്ളവും ഒഴിച്ച് ഒരുമിച്ച് കലക്കി ഓരോ ബ്രെഡും ഇതില്‍ മുക്കി തവയില്‍ നിരത്തി ക്രിസ്പില്‍
4 മിനിട്ട് ടോസ്‌റ്റ് ചെയ്തെടുക്കുക.3 മിനിട്ട് കഴിയുമ്പോള്‍ ബ്രെഡ്‌ തിരിച്ചിടണം.തവയ്ക്കു പകരം പൈറക്സ്
ഡിഷും ഉപയോഗിക്കാവുന്നതാണ്.

No comments:

Post a Comment