Tuesday, October 20, 2009

ബേക്ക്‌ഡ് പൊട്ടറ്റോ - വിത്ത്‌ പനീര്‍ ആന്‍ഡ്‌ കാപ്സിക്കം

ബേക്ക്‌ഡ് പൊട്ടറ്റോ - വിത്ത്‌ പനീര്‍ ആന്‍ഡ്‌ കാപ്സിക്കം

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് (ഇടത്തരം വലിപ്പമുള്ളത്) -4 എണ്ണം
  2. കാപ്സിക്കം വലുത് കനം കുറച്ചരിഞ്ഞത് -1 എണ്ണം
  3. പനീര്‍ ഗ്രേറ്റ് ചെയ്തത് -അര കപ്പ്
  4. സവാള പൊടിയായി അരിഞ്ഞത് -അര കപ്പ്
  5. ട്ടണ്‍ കൂണ്‍ അരിഞ്ഞത് എണ്ണയില്‍ വഴറ്റിയത് -അര കപ്പ്
  6. ചാറ്റ് മസാല പൌഡര്‍ -1 ടീസ്പൂണ്‍
  7. പാലക് ഇല -അര കപ്പ്
  8. മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്
  9. ഉപ്പ് -ആവശ്യത്തിന്
  10. ചീസ്‌ ഗ്രേറ്റ് ചെയ്തത് -25 ഗ്രാം
  11. സൂര്യകാന്തി എണ്ണ - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് തൊലി കളയാതെ മുക്കാല്‍ വേവില്‍ പുഴുങ്ങിയെടുത്ത് രണ്ടായി മുറിച്ച് നടുഭാഗം കുഴിച്ച്
മാറ്റിവെയ്ക്കുക.

സ്റ്റഫിങ്ങ് തയ്യാറാക്കുന്ന വിധം

നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് ചൂടാവുമ്പോള്‍ സവാളയിട്ട്‌ വഴറ്റി ചീസ്‌ ഒഴികെ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായിളക്കി യോജിപ്പിച്ച ശേഷം ഓരോ ഉരുളക്കിഴങ്ങിന്റെ നടുവിലും നിറയ്ക്കുക.
ചീസ്‌ ഗ്രേറ്റ് ചെയ്തത് മുകളില്‍ വിതറിയ ശേഷം ബേക്ക് ചെയ്തെടുക്കുക.

അവ്‌ന്‍ ഇല്ലാത്തവര്‍ ഫില്ലിങ്ങിന്റെ ചേരുവകള്‍ നന്നായി വഴറ്റിയ ശേഷം ഉരുളക്കിഴങ്ങില്‍ നിറച്ച് ചീസ്‌ വിതറി കുഴിവുള്ള നോണ്‍സ്റ്റിക്ക് പാനില്‍ നിരത്തി കുറച്ച് എണ്ണയുമൊഴിച്ചു ചെറു തീയില്‍ അടച്ചു വെച്ച് മൊരിച്ചെടുക്കുക.

No comments:

Post a Comment