Wednesday, October 21, 2009

പപ്പായ ഉലര്‍ത്ത്‌

പപ്പായ ഉലര്‍ത്ത്‌

ചേരുവകള്‍

  1. പച്ച പപ്പായ ഗ്രേറ്റ് ചെയ്തത് - 2 കപ്പ്
  2. ഗ്രീന്‍പീസ് വേവിച്ചത് - അര കപ്പ്
  3. ചീരയില അരിഞ്ഞത് -കാല്‍ കപ്പ്
  4. തേങ്ങ തിരുമ്മിയത്‌ -അര കപ്പ്
  5. കാ‍ന്താരിമുളക്(പച്ചമുളക്) -എരിവിനനുസരിച്ച്
  6. ചെറിയ ഉള്ളി -4
  7. ജീരകം -കാല്‍ ടീസ്പൂണ്‍
  8. വെളുത്തുള്ളി -10 അല്ലി
  9. എണ്ണ -1 ടീസ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
  11. വറ്റല്‍മുളക് - 2
  12. മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തേങ്ങ,കാന്താരിമുളക്,ചെറിയ ഉള്ളി,ജീരകം,മഞ്ഞള്‍പ്പൊടി,4 വെളുത്തുള്ളി അല്ലി എന്നിവ തോരന്‍ പരുവത്തില്‍ അരച്ചെടുക്കുക.പാനില്‍ എണ്ണയൊഴിച്ച് ബാക്കിയുള്ള വെളുത്തുള്ളി അല്ലി,വറ്റല്‍ മുളക്,എന്നിവ അരിഞ്ഞിട്ട്‌ വഴറ്റി ക്കഴിഞ്ഞു അരപ്പിലിട്ടു മൂപ്പിക്കുക.മൂത്ത മണം വരുമ്പോള്‍ പപ്പായ ഗ്രേറ്റ് ചെയ്തതും ചീരയിലയും ചേര്‍ത്ത് ഇളക്കി അടച്ചുവെച്ച് 5 മിനിട്ട് ചെറിയ തീയില്‍ വേവിക്കുക.എന്നിട്ട് പാത്രം തുറന്ന്
ഗ്രീന്‍പീസ് ചേര്‍ത്തിളക്കി 5 മിനിട്ട് കൂടി ഉലര്‍ത്തിയശേഷം ഇറക്കി വെയ്ക്കുക.പ്രമേഹരോഗികള്‍ക്ക്‌ ഇടനേരങ്ങളില്‍ കഴിക്കാന്‍ പറ്റിയ വിഭവമാണിത്.

2 comments:

  1. Teena,

    Please let me know if you are interested in publishing your recipies in www.malayaalam.com

    Regards,

    editor@malayaalam.com

    ReplyDelete