Saturday, October 3, 2009

ചെറുനാരങ്ങാ ഈന്തപ്പഴം അച്ചാര്‍

ചെറുനാരങ്ങാ ന്തപ്പഴം അച്ചാര്‍

ചേരുവകള്‍

നാരങ്ങ -12
ഈന്തപ്പഴം -12
മുളകുപൊടി -1 കപ്പ്
പഞ്ചസാര -അര കപ്പ്
ഉപ്പ് -പാകത്തിന്
വിനാഗിരി -1 കപ്പ്

പാകം ചെയ്യുന്ന വിധം

കഴുകിത്തുടച്ച നാരങ്ങ നാലായി കീറി ഉപ്പ് ചേര്‍ത്ത് 2 ദിവസം വെയ്ക്കുക.കുരു മാറ്റിയ ഈന്തപ്പഴം ചെറുതായി അരിയുക.നാരങ്ങയും ചെറിയ കഷണങ്ങള്‍ ആക്കുക.പഞ്ചസാര വിനാഗിരിയില്‍ കലക്കിയെടുക്കുക.ഇതില്‍ ഈന്തപ്പഴം മുളകുപ്പൊടിയുമിട്ടു ചെറുതീയില്‍ തിളപ്പിക്കുക.ചേരുവകള്‍ കട്ടിയായി
തുടങ്ങുമ്പോള്‍ ഇറക്കിവെച്ചു തണുപ്പിക്കണം.തണുത്തതിനുശേഷം നാരങ്ങ കഷണങളും ഇട്ട് ഇളക്കി ഭരണിയില്‍
ആക്കി വെയ്ക്കാം.

No comments:

Post a Comment