Tuesday, October 20, 2009

ചിക്കന്‍ ബിരിയാണി

ചിക്കന്‍ ബിരിയാണി

ചേരുവകള്‍

1. ബിരിയാണി അരി 1 മണിക്കൂര്‍
വെള്ളത്തിലിട്ട് വെച്ച് ഊറ്റി എടുത്തത് -1 കപ്പ്
2. പട്ട,ഗ്രാമ്പു,ഏലക്ക -1 വീതം
3. ചിക്കന്‍ കാലുകള്‍ -4 എണ്ണം
4. സവാള അരിഞ്ഞത് -1 വലുത്
5. പച്ചമുളക് - 3
6. ഇഞ്ചി -ചെറിയ കഷണം
7. വെളുത്തുള്ളി - ഒരു കുടം
8. രംഭയില -10 ഗ്രാം
9. കശകശ - 10 ഗ്രാം
10. അണ്ടിപരിപ്പ് -15 ഗ്രാം
11. നെയ്യ് -1 ടീസ്പൂണ്‍
12. തക്കാളി ദശ -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

പൈറക്സ് ഡിഷില്‍ നെയ്യ് ഒഴിച്ച് പട്ട,ഗ്രാമ്പു,ഏലക്ക രംഭയില,സവാള എന്നിവയിട്ട് 2 മിനിട്ട് ക്രിസ്പില്‍
വഴറ്റിയതിനുശേഷം തക്കാളിയിട്ട് 2 മിനിട്ട് വീണ്ടും വഴറ്റുക.ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി ഇവ ഒരുമിച്ച്
അരച്ചത് ചേര്‍ത്ത് വീണ്ടും 2 മിനിട്ട് ക്രിസ്പില്‍ വഴറ്റുക.ശേഷം അണ്ടിപരിപ്പും കശകശയും കുറച്ചു വെള്ളമൊഴിച്ച് മിക്സിയില്‍ അരച്ചെടുത്തതും മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് 3 മിനിട്ട് തിളപ്പിച്ച ശേഷം ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് 5 മിനിട്ട് വേവിക്കുക.ഈ മിശ്രിതത്തിലേയ്ക്ക് അരിയും ഒന്നര കപ്പ് വെള്ളവും
രംഭയിലയും ചേര്‍ത്ത് 10 മുതല്‍ 12 മിനിട്ട് വരെ മൈക്രോവേവില്‍ വേവിക്കുക.(പാത്രം തുറന്നു തന്നെ വെയ്ക്കുക.)

No comments:

Post a Comment