Thursday, October 15, 2009

ചിക്കന്‍ ബ്രെഡ്‌ കബാബ്

ചിക്കന്‍ ബ്രെഡ്‌ കബാബ്

ചേരുവകള്‍


1. ഉരുളക്കിഴങ്ങ് പുഴുങ്ങിപൊടിച്ചത് -1 ഇടത്തരം
ചിക്കന്‍ വേവിച്ച് മിന്‍സ് ചെയ്തത് - 100 ഗ്രാം
ബ്രെഡ്‌ കഷണങ്ങള്‍ -4 ഇടത്തരം
കുരുമുളകുപൊടി -അര ടീസ്പൂണ്‍
ചിക്കന്‍ ക്യൂബ്സ് പൊടിച്ചത് -1
ഉപ്പ് -ആവശ്യത്തിന്
2. മൈദ -50 ഗ്രാം
മുട്ട -1
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
3. കാപ്സിക്കം -1 കനം കുറച്ചു അരിഞ്ഞത്
4. സവാള -1 കനം കുറച്ചു അരിഞ്ഞത്
5. എണ്ണ -1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് 3 മിനിട്ട് മൈക്രോവേവില്‍ പുഴുങ്ങി തൊലി കളഞ്ഞ് പൊടിച്ചെടുക്കുക.സവാള കോംബിനേഷനില്‍ 3 മിനിട്ട് വഴറ്റിയതിനുശേഷം കാപ്സിക്കം,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കി വീണ്ടും
4 മിനിട്ട് കൂടി വഴറ്റുക.ഈ മിശ്രിതത്തിലേയ്ക്ക് ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി കുഴച്ച് ഓവല്‍ ആകൃതിയില്‍ കബാബ് ഉരുട്ടി വെയ്ക്കുക.രണ്ടാമത്തെ ചേരുവകളില്‍ കുറച്ചു വെള്ളം ഒഴിച്ച് ദോശമാവ്
അയവില്‍ കലക്കി ഓരോ കബാബും ഇതില്‍ മുക്കി തവയില്‍ ഒന്നിലൊന്ന് തൊടാതെ നിരത്തി അര ടീസ്പൂണ്‍ എണ്ണ
വീതം ഓരോന്നിന്റെയും മുകളില്‍ ഒഴിച്ച് 5 മിനിട്ട് ക്രിസ്പില്‍ മൊരിച്ചെടുക്കുക.3 മിനിട്ട് കഴിഞ്ഞ് തിരിച്ചിടണം.

No comments:

Post a Comment