Thursday, October 15, 2009

ബട്ടര്‍ സ്കോച്ച് പുഡ്ഡിംഗ്

ബട്ടര്‍ സ്കോച്ച് പുഡ്ഡിംഗ്

ചേരുവകള്‍

  1. മുട്ട -4
  2. ബട്ടര്‍ -3 ടേബിള്‍സ്പൂണ്‍
  3. പഞ്ചസാര പൊടിച്ചത് -അര കപ്പ്
  4. പാല്‍ -4 കപ്പ്
  5. വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
  6. കോണ്‍ഫ്ലവര്‍ -3 ടേബിള്‍സ്പൂണ്‍
  7. പഞ്ചസാര -കാല്‍ കപ്പ്
  8. വെള്ളം -കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം

വെണ്ണ ഉരുക്കി വെയ്ക്കുക.പഞ്ചസാര വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കി കരാമലാക്കുക.പൊടിച്ച പഞ്ചസാര 3 കപ്പ് പാലില്‍ ചേര്‍ക്കുക.കരാമലും ചേര്‍ത്ത് സാവധാനം ഇളക്കണം.മുട്ടയുടെ മഞ്ഞ,കോണ്‍ഫ്ലവര്‍,ബാക്കിയുള്ള പാല്‍,ഉരുകിയ വെണ്ണ ഇവയും മിശ്രിതത്തില്‍ ചേര്‍ക്കണം.മിശ്രിതം ചെറു രീതിയില്‍ ഇളക്കി കൊണ്ടിരിയ്ക്കണം.കുറുകിവരുമ്പോള്‍ എസ്സന്‍സും ചേര്‍ത്ത് വാങ്ങി വെയ്ക്കുക.ഈ കൂട്ട്
ഒരു പാത്രത്തിലൊഴിച്ച് 180 ഡിഗ്രി സെന്റീഗ്രേഡില്‍ ബേക്ക് ചെയ്യണം.മുട്ടയുടെ വെള്ളയും അല്പം പഞ്ചസാരയും ചേര്‍ത്ത് അടിച്ച് മുകളില്‍ പുരട്ടി വേണം ബേക്ക് ചെയ്യാന്‍.

പഞ്ചസാരയും ഓറഞ്ച് എസ്സന്‍സും ചേര്‍ക്കുക.തിളച്ച് നൂല്‍പരുവത്തിലാകുമ്പോള്‍ വാങ്ങി വെച്ചു
തണുപ്പിക്കുക.ശേഷം അരിച്ച് ഓറഞ്ച് നീരും സിട്രിക് ആസിഡും നാരങ്ങാനീരും ചേര്‍ത്ത് കുപ്പികളിലാക്കി
സൂക്ഷിക്കാം.

No comments:

Post a Comment