Friday, October 16, 2009

തക്കാളി രസം

തക്കാളി രസം

ചേരുവകള്‍

തക്കാളി അരിഞ്ഞത് -250 ഗ്രാം
വാളന്‍പുളി -15 ഗ്രാം
വെളുത്തുള്ളി ചതച്ചത് -2 ടീസ്പൂണ്‍
രസപൌഡര്‍ - 1 ടീസ്പൂണ്‍
പഞ്ചസാര -1 ടീസ്പൂണ്‍
എണ്ണ -1 ടീസ്പൂണ്‍
കറിവേപ്പില -2 തണ്ട്
മല്ലിയില -2 തണ്ട്
ഉപ്പ് -പാകത്തിന്
വെള്ളം -500 മില്ലി

പാകം ചെയ്യുന്ന വിധം

പൈറക്സ് ഡിഷില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളി ക്രിസ്പില്‍ ഒരു മിനിട്ട് വഴറ്റിയതിനുശേഷം
തക്കാളി,പഞ്ചസാര,ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും 4 മിനിട്ട് ക്രിസ്പില്‍ വഴറ്റുക.പാത്രം ഇറക്കി വെച്ച് രസപൌഡര്‍,വാളന്‍ പുളി പിഴിഞ്ഞ വെള്ളം,കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി ആവശ്യത്തിന് വെള്ളവും
ഒഴിച്ച് മൈക്രോവേവില്‍ 5 മിനിട്ട് പാകം ചെയ്തെടുക്കുക.(പാത്രം തുറന്നു വേവിക്കുക.)

No comments:

Post a Comment