Friday, October 16, 2009

നെത്തോലി തോരന്‍

നെത്തോലി തോരന്‍

ചേരുവകള്‍

  1. നെത്തോലി വൃത്തിയാക്കിയത് -250 ഗ്രാം
  2. തേങ്ങ തിരുമ്മിയത്‌ -50 ഗ്രാം
  3. പച്ചമുളക് -3
  4. തക്കാളി -2
  5. പെരുംജീരകം -1 ടീസ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  7. കുടംപുളി(വാളന്‍പുളി) -10 ഗ്രാം
  8. കറിവേപ്പില -2 തണ്ട്
  9. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ തരുതരുപ്പായി അരച്ചെടുക്കുക.ബാക്കി ചേരുവകളും നെത്തോലിയും ഈ കൂട്ടിനൊപ്പം ചേര്‍ത്തിളക്കി നന്നായി കൂട്ടി യോജിപ്പിച്ച് വെള്ളം ഒഴിക്കാതെ ഒരു ചട്ടിയില്‍ അടച്ചു വെച്ച് 10
മിനിട്ട് മൈക്രോവേവില്‍ പാകം ചെയ്യുക.

No comments:

Post a Comment