Thursday, October 22, 2009

ഓട്സ് ഡെസേര്‍ട്ട്

ഓട്സ് ഡെസേര്‍ട്ട്

ചേരുവകള്‍

ഓട്സ് -അര കപ്പ്
ബദാം -അര കപ്പ്
കരിക്ക് മിക്സിയില്‍ അടിച്ചെടുത്തത്
(കുറുകിയിരിയ്ക്കണം) -2 കപ്പ്
പഞ്ചസാര -1 കപ്പ്
വാനില എസ്സന്‍സ് -5 തുള്ളി


പാകം ചെയ്യുന്ന വിധം

ഓട്സും ബദാമും എണ്ണയില്ലാതെ വറുത്ത്‌ തരുതരുപ്പായി പൊടിച്ചെടുക്കുക.പഞ്ചസാര അര കപ്പ് വെള്ളത്തില്‍
അലിയിച്ച് ഗോള്‍ഡന്‍ നിറമാകുന്നതുവരെ കുറുക്കിയശേഷം ഇറക്കി വെച്ച് തണുക്കുമ്പോള്‍ ഓട്സ്,ബദാം ഇവ വറുത്തത്,കരിക്ക് അടിച്ചത്, വാനില എസ്സന്‍സ് എന്നിവ യഥാക്രമം ചേര്‍ത്തിളക്കി തണുപ്പിച്ച് ഉപയോഗിക്കുക.

No comments:

Post a Comment