Tuesday, October 20, 2009

സ്റ്റിര്‍ ഫ്രൈ കോളിഫ്ലവര്‍

സ്റ്റിര്‍ ഫ്രൈ കോളിഫ്ലവര്‍

ചേരുവകള്‍

  1. കോളിഫ്ലവര്‍ ഇതളുകള്‍ ആക്കിയത് -150 ഗ്രാം
  2. ഗോതമ്പ് മാവ് -25 ഗ്രാം
  3. സോയാസോസ് -അര ടീസ്പൂണ്‍
  4. ടൊമാറ്റോ സോസ് -കാല്‍ ടീസ്പൂണ്‍
  5. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  6. കുരുമുളകുപൊടി -കാല്‍ ടീസ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
  8. എണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കോളിഫ്ലവര്‍ നന്നായി കഴുകി ഉപ്പ് ചേര്‍ത്ത് അടച്ചു വെച്ച് 3 മിനിട്ട് മൈക്രോവേവ് ചെയ്യുക.ബാക്കി ചേരുവകള്‍ വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവ് പരുവത്തില്‍ കലക്കി ഓരോ ഇതളുകളും മാവില്‍ മുക്കി തവയില്‍
നിരത്തി മുകളില്‍ അല്പം എണ്ണ തൂവി ക്രിസ്പില്‍ 5 മിനിട്ട് പാകം ചെയ്യുക.4 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടണം.

സാധാരണ പാചകത്തിന് എണ്ണയില്‍ മുക്കി പൊരിക്കേണ്ടിവരും

No comments:

Post a Comment