Saturday, October 17, 2009

കൊഞ്ചു തീയില്‍

കൊഞ്ചു തീയില്‍

ചേരുവകള്‍

  1. കൊഞ്ച് -250 ഗ്രാം
  2. സവാള ചതുരത്തില്‍ അരിഞ്ഞത് -2
  3. തക്കാളി -4
  4. മുരിങ്ങക്ക 2 ഇഞ്ച് നീളത്തില്‍
    അരിഞ്ഞത് -2
  5. പച്ചമുളക് കീറിയത് -3
  6. തേങ്ങ തിരുമ്മിയത്‌ (ഇടത്തരം) -അര മുറി
  7. പെരുംജീരകം -1 ടീസ്പൂണ്‍
  8. മുളകുപൊടി -2 ടീസ്പൂണ്‍
  9. മല്ലിപ്പൊടി -3 ടീസ്പൂണ്‍
  10. വാളന്‍ പുളി -15 ഗ്രാം
  11. കറിവേപ്പില -2 തണ്ട്
  12. ഉപ്പ് -പാകത്തിന്
  13. എണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തേങ്ങാപ്പീരയും പെരുംജീരകവും കൂടി നന്നായിളകി യോജിപ്പിച്ച് തവയില്‍ നിരത്തി -കോബിനേഷനില്‍ അല്ലെങ്കില്‍ ക്രിസ്പ് രീതിയില്‍ 10 മിനിട്ട് വറുക്കുക.വറുക്കുമ്പോള്‍ 3 മിനിട്ടിടവിട്ട് ഇളക്കികൊടുക്കണം.
9 മിനിട്ടാകുമ്പോള്‍ മുളകുപൊടിയും മല്ലിപ്പൊടിയും കൂടിചേര്‍ത്ത് നന്നായിളക്കി 1 മിനിട്ട് ഓഫ് ചെയ്ത് 10 മിനിട്ട് തണുക്കാന്‍ വെയ്ക്കുക.തണുത്തു കഴിഞ്ഞ് ഈ കൂട്ട് നന്നായി അരച്ചെടുക്കുക.ഇതിനിടയില്‍ കൊഞ്ച്,
മുരിങ്ങക്കാ,തക്കാളി,പച്ചമുളക് ഇവ ഒരു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ഇതേ തവയില്‍ ക്രിസ്പ് രീതിയില്‍ 10 മിനിട്ട് വഴറ്റിയെടുക്കുക.5 മിനിട്ട് കഴിഞ്ഞ് ഒന്ന് ഇളക്കിക്കൊടുക്കണം.അരപ്പ് ഒരു ചട്ടിയില്‍ ഒഴിച്ച് വഴറ്റിയ കൂട്ടും
ആവശ്യത്തിന് ഉപ്പ്,പുളി,കറിവേപ്പില എന്നിവയും ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ കലക്കി 10 മിനിട്ട് കൂടി
മൈക്രോവേവില്‍ തിളപ്പിച്ചെടുക്കുക.(തുറന്നു വെച്ച് വേവിക്കണം.)

No comments:

Post a Comment