Friday, October 16, 2009

അയല ക്കറി

അയല ക്കറി

ചേരുവകള്‍

  1. അയല അല്ലെങ്കില്‍ നെയ്മീന്‍ -9 കഷണം (400 ഗ്രാം)
  2. മുളകുപൊടി -2 ടീസ്പൂണ്‍
  3. തേങ്ങ -ചെറുത്‌ ഒരു മുറി
  4. മല്ലിപ്പൊടി -6 ടീസ്പൂണ്‍
  5. സവാള -1 ചെറുത്‌
  6. തക്കാളി -3 എണ്ണം ചെറുതായി അരിഞ്ഞത്
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. വാളന്‍പുളി -10 ഗ്രാം
  9. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ മിക്സിയില്‍ നന്നായി അരച്ചെടുത്ത് കുഴിഞ്ഞ ഒരു പൈറക്സ് ഡിഷിലോ
ചട്ടിയിലോ വെള്ളം ചേര്‍ത്ത് കലക്കി വെയ്ക്കുക. ഈ കൂട്ടില്‍ മഞ്ഞള്‍പ്പൊടി ,ഉപ്പ്,പുളി എന്നിവ ചേര്‍ത്ത്
മൈക്രോവേവില്‍ 8 മിനിട്ട് തുറന്നു വേവിക്കുക.അതിനുശേഷം മീന്‍ ചേര്‍ത്തിളക്കി 7 മിനിട്ട് കൂടി മൈക്രോവേവില്‍ വേവിച്ചെടുക്കുക.

No comments:

Post a Comment