Thursday, October 15, 2009

ചോക്ക്‌ലേറ്റ് പുഡ്ഡിംഗ്

ചോക്ക്‌ലേറ്റ് പുഡ്ഡിംഗ്

ചേരുവകള്‍

  1. കൊക്കോ -2 സ്പൂണ്‍
  2. നെസ്കഫേ -അര ടീസ്പൂണ്‍
  3. പാല്‍ -2 കപ്പ്
  4. പഞ്ചസാര -5 ടീസ്പൂണ്‍
  5. മുട്ട -3
  6. വാനില -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

പാലില്‍ കൊക്കോയും കാപ്പിപ്പൊടിയും കട്ടയില്ലാതെ കലക്കി പഞ്ചസാര ചേര്‍ത്ത് കുറുക്കുക.നന്നായി കുറുകുമ്പോള്‍ വാങ്ങി വെച്ച് തണുപ്പിക്കാം.മുട്ട പതച്ചതും എസ്സന്‍സും ചേര്‍ത്ത് യോജിപ്പിക്കുക.മയം പുരട്ടിയ
പാത്രത്തില്‍ കൂട്ടൊഴിച്ചു അടച്ചു വെയ്ക്കുക.ഒരു വലിയ പാത്രത്തില്‍ വെള്ളം ഒഴിച്ച് അതില്‍ പുഡ്ഡിംഗ് ഇറക്കി വെച്ച് വലിയ പാത്രവും മൂടി വെച്ച് പുഡ്ഡിംഗ് വേവിക്കുക.വെന്ത ശേഷം തണുക്കുമ്പോള്‍ ഉപയോഗിക്കാം.

No comments:

Post a Comment