Saturday, October 17, 2009

കോളിഫ്ലവര്‍ കുറുമ (ബ്രക്കോളി)

കോളിഫ്ലവര്‍ കുറുമ (ബ്രക്കോളി)

ചേരുവകള്‍

  1. കോളിഫ്ലവര്‍ (ബ്രെക്കോളി) -1 ചെറുത്‌
  2. കാരറ്റ് ൧ ഇഞ്ചി കനത്തില്‍
കഷണങ്ങള്‍ ആക്കിയത് -1
3. ഗ്രീന്‍പീസ് വേവിച്ചത് -25 ഗ്രാം
4. സവാള നീളത്തില്‍ അരിഞ്ഞത് -1
5. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -അര ടീസ്പൂണ്‍
6. വെളുത്തുള്ളി അരിഞ്ഞത് -അര ടീസ്പൂണ്‍
7. തക്കാളി -2
8. തേങ്ങാപ്പാല്‍ -400 മില്ലി ലിറ്റര്‍
9. കശകശ -5 ഗ്രാം
10. പെരുംജീരകം -അര ടീസ്പൂണ്‍
11. ജീരകം -കാല്‍ ടീസ്പൂണ്‍
12. പച്ചമുളക് -4 എണ്ണം
13. പഞ്ചസാര -അര ടീസ്പൂണ്‍
14. വെജിറ്റബിള്‍ ഓയില്‍ -1 ടേബിള്‍സ്പൂണ്‍
15. പട്ട -2 കഷണം
16. ഗ്രാമ്പു -2
17. മല്ലിയില -2 തണ്ട്
18. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

പൈറക്സ് ഡിഷില്‍ എണ്ണയൊഴിച്ച് ഇഞ്ചി,വെളുത്തുള്ളി,പട്ട,ഗ്രാമ്പു എന്നിവയിട്ട് ക്രിസ്പില്‍ 2 മിനിട്ട്
വഴറ്റുക.സവാള ഇതിലേയ്ക്ക് ചേര്‍ത്ത് വീണ്ടും 3 മിനിറ്റില്‍ ക്രിസ്പില്‍ വഴറ്റുക.മറ്റൊരു ഡിഷില്‍ തക്കാളി
അരിഞ്ഞത്, അര ടീസ്പൂണ്‍ ഉപ്പ്,അര ടീസ്പൂണ്‍ പഞ്ചസാര ഇവ ചേര്‍ത്ത് 3 മിനിറ്റില്‍ ക്രിസ്പില്‍ വഴറ്റി പുറത്തെടുത്ത് ഉടച്ച് 50 മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത് പൂരിയാക്കിയെടുക്കുക.കശകശ,പെരും ജീരകം,പച്ചമുളക്,ജീരകം എന്നിവ അല്പം വെള്ളമൊഴിച്ച് നേരത്തെ കുതിര്‍ത്തു വെച്ചശേഷം മിക്സിയില്‍
അരച്ചെടുക്കുക.സവാള വഴറ്റി കഴിഞ്ഞ് കോളിഫ്ലവറും,കാരറ്റ് അരിഞ്ഞതും അല്പം വെള്ളം തളിച്ച് നന്നായി
ഇളക്കി ചേര്‍ത്ത് അടച്ചു വെച്ച് 5 മിനിട്ട് മൈക്രോവേവില്‍ ഇടുക.കശകശ അരച്ചതും തക്കാളി ചാറും 100 മില്ലി ലിറ്റര്‍ പാലും ചേര്‍ത്ത് 2 മിനിട്ട് ക്രിസ്പില്‍ വഴറ്റുക.അതിനുശേഷം ബാക്കി തേങ്ങാപ്പാല്‍ ചേര്‍ത്ത് 5 മിനിട്ട് കൂടി
മൈക്രോവേവില്‍ തുറന്ന് വെച്ച് പാകം ചെയ്തശേഷം പുറത്തെടുത്ത് മല്ലിയില വിതറി വിളമ്പുക.

No comments:

Post a Comment