Tuesday, October 20, 2009

സ്റ്റഫ്ഡ് വെണ്ട

സ്റ്റഫ്ഡ് വെണ്ട

ചേരുവകള്‍

  1. മൂക്കാത്ത ഇടത്തരം വെണ്ടയ്ക്ക -10 എണ്ണം
  2. അണ്ടിപരിപ്പ് -10
  3. കിസ്മിസ്‌ -5 ഗ്രാം
  4. കശകശ -5 ഗ്രാം
  5. പച്ചമുളക് -3
  6. ഉള്ളി -2
  7. തേങ്ങ -കാല്‍ കപ്പ്
  8. മുളകുപൊടി -അര ടീസ്പൂണ്‍
  9. മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
  10. ജീരകം -1 നുള്ള്
  11. എണ്ണ -2 ടീസ്പൂണ്‍
  12. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

വെണ്ടയ്ക്ക,മുളകുപൊടി,മഞ്ഞള്‍പ്പൊടി,എണ്ണ ഇവ ഒഴികെയുള്ള ചേരുവകള്‍ മിക്സിയില്‍ അരച്ചെടുക്കുക.വെണ്ടയ്ക്കയുടെ രണ്ടറ്റവും ചെറുതായി മുറിച്ച് കളഞ്ഞശേഷം നടുവില്‍ കീറി ഈ മിശ്രിതം
നിറയ്ക്കുക.മുളകുപൊടി,മഞ്ഞള്‍പ്പൊടി ഇവ അല്പം വെള്ളം ചേര്‍ത്ത് കുഴച്ച് വെണ്ടയ്ക്കയുടെ പുറത്ത് പുരട്ടിയശേഷം തവയില്‍ നിരത്തി എണ്ണ പുറത്ത് തൂവി ക്രിസ്പില്‍ 8 മിനിട്ട് പാകം ചെയ്യുക.6 മിനിട്ട് കഴിഞ്ഞ്
തിരിച്ചിടണം.

No comments:

Post a Comment