Friday, October 16, 2009

വഴന അപ്പം

വഴന അപ്പം

ചേരുവകള്‍

വറുത്ത അരിപ്പൊടി -250 ഗ്രാം
ശര്‍ക്കര (പാനിയാക്കിയത്) -200 ഗ്രാം
തേങ്ങ തിരുമ്മിയത്‌ -1 മുറി
വഴനയില -15
പഴം -2
സോഡാ പൌഡര്‍ -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ശര്‍ക്കര അല്പം വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കുക.മാവിലേയ്ക്ക് ശര്‍ക്കര പാനിയും തേങ്ങയും പഴവും
സോഡാപൌഡറും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.അയവ് കുറവാണെന്ന് തോന്നുന്നുവെങ്കില്‍ കുറച്ച് ചൂടുവെള്ളം കൂടി ചേര്‍ക്കാവുന്നതാണ് . ഓരോ വഴനിലയും കുബിളാക്കി അതിലേയ്ക്ക് മാവ് നിറച്ച് ചട്ടിയിലോ
പൈറസ് ടിഷിലോ നിരത്തി 500 വാട്ട് സില്‍ 12 മിനിറ്റു മൈക്രോവേവില്‍ പാകം ചെയ്തെടുക്കണം.പാത്രം
മൂടി വെയ്ക്കുക.

No comments:

Post a Comment