Saturday, October 17, 2009

ആലു ബട്ടര്‍

ആലു ബട്ടര്‍

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് -350 ഗ്രാം
  2. തക്കാളി ചാറ് -100 മില്ലി ലിറ്റര്‍
  3. സവാള ചതുരത്തില്‍ കനം
    കുറച്ച് അരിഞ്ഞത് -1 വലുത്
  4. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  8. പഞ്ചസാര -അര ടീസ്പൂണ്‍
  9. ഉലുവയില ഉണക്കി പൊടിച്ചത് (കസൂര്‍മേത്തി)-1 ടീസ്പൂണ്‍
  10. ഉപ്പ് -പാകത്തിന്
  11. വെണ്ണ (വെജിറ്റബിള്‍ ഓയില്‍) -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് മൈക്രോവേവില്‍ 8 മിനിട്ട് പുഴുങ്ങിയെടുക്കുക.തൊലി കളഞ്ഞ് ചെറുതായി പൊടിച്ചെടുത്ത്
വെയ്ക്കുക.എണ്ണയൊഴിച്ച് സവാള ക്രിസ്പില്‍ 3 മിനിട്ട് വഴറ്റുക.ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വീണ്ടും ഒരു മിനിട്ട് കൂടി ക്രിസ്പില്‍ വഴറ്റുക.മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് 2 മിനിട്ട് കൂടി
ക്രിസ്പില്‍ വഴറ്റിയതിനുശേഷം തക്കാളി ചാറ് ,ഉപ്പ്,പഞ്ചസാര,ഉലുവയില പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി
3 മിനിട്ട് മൈക്രോവേവില്‍ പാകം ചെയ്തെടുക്കുക.

No comments:

Post a Comment