Saturday, October 17, 2009

മീന്‍ മുളകുകറി

മീന്‍ മുളകു കറി

ചേരുവകള്‍

  1. മീന്‍ കഷണങ്ങള്‍ ആക്കിയത് -300 ഗ്രാം
  2. തക്കാളി -2 ചെറുതായി അരിഞ്ഞത്
  3. ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് -2 ടീസ്പൂണ്‍
  4. കുടംപുളി(വാളന്‍പുളി) -15 ഗ്രാം
  5. മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
  6. മല്ലിപ്പൊടി -3 ടേബിള്‍സ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  8. ഉലുവപ്പൊടി -1 ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. കറിവേപ്പില -3 തണ്ട്
പാകം ചെയ്യുന്ന വിധം

മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി എന്നിവ ഒരു മിനിട്ട് മൈക്രോവേവില്‍ മൂപ്പിച്ചതിനുശേഷം ചേരുവകളെല്ലാം കൂടി കൂട്ടിയോജിപ്പിച്ച് കുറച്ചു വെള്ളവും ഒഴിച്ച് കുഴമ്പു പരുവത്തിലാക്കി ചട്ടിയില്‍ വെച്ച്
മൈക്രോവേവില്‍ 9 മിനിട്ട് അടച്ചു വേവിക്കുക.

No comments:

Post a Comment