Friday, October 16, 2009

കാരറ്റ് ബീറ്റ്റൂട്ട് തോരന്‍

കാരറ്റ് ബീറ്റ്റൂട്ട് തോരന്‍

ചേരുവകള്‍

  1. കാരറ്റ് ഗ്രേറ്റ് ചെയ്തത് -150 ഗ്രാം
  2. ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് -100 ഗ്രാം
  3. തേങ്ങ തിരുമ്മിയത്‌ -25 ഗ്രാം
  4. ചുവന്നുള്ളി -3
  5. പച്ചമുളക് -3
  6. നല്ല ജീരകം -കാല്‍ ടീസ്പൂണ്‍
  7. വെളുത്തുള്ളി -2 അല്ലി
  8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  9. എണ്ണ -1 ടീസ്പൂണ്‍
  10. കടുക് -അര ടീസ്പൂണ്‍
  11. ചുവന്നമുളക് -2
  12. കറിവേപ്പില -1 തണ്ട്
  13. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ തരുതരുപ്പായി അരച്ചെടുക്കുക.പൈറക്സ് ഡിഷില്‍ എണ്ണയൊഴിച്ച് കടുക്,
ചുവന്നമുളക്,കറിവേപ്പില എന്നിവയുമിട്ട് ജെറ്റില്‍ 2 മിനിട്ട് പാകം ചെയ്യുക.അതിന് ശേഷം പാത്രം വെളിയിലെടുത്ത് അരപ്പ് ചേര്‍ത്ത് വീണ്ടും 2 മിനിട്ട് വഴറ്റുക.ഒന്നും രണ്ടും ചേരുവകള്‍ ഗ്രേറ്റ് ചെയ്തത് ഈ
അരപ്പിലേയ്ക്ക് ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് മൈക്രോവേവില്‍ തുറന്നു വെച്ച് (750)10 മിനിട്ട്
പാചകം ചെയ്യുക.

No comments:

Post a Comment