Tuesday, October 20, 2009

ഡയബറ്റിക് തീയല്‍

ഡയറ്റിക് തീയല്‍

ചേരുവകള്‍

  1. പപ്പായ കഷണങ്ങള്‍ ആക്കിയത് -250 ഗ്രാം
  2. കത്തിരിക്ക -200 ഗ്രാം
  3. മുരിങ്ങക്ക -2 എണ്ണം
  4. കുബളങ്ങ -250 ഗ്രാം
  5. ചെറിയ ഉള്ളി -50 ഗ്രാം
  6. തക്കാളി -250 ഗ്രാം
  7. തീയല്‍ കൂട്ട് -അര പായ്ക്കറ്റ്
  8. കറിവേപ്പില -ആവശ്യത്തിന്
  9. ഉപ്പ് -ആവശ്യത്തിന്
  10. എണ്ണ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തവയില്‍ എണ്ണയൊഴിച്ച് കറിവേപ്പിലയും ചെറിയ ഉള്ളിയും 3 മിനിട്ട് ക്രിസ്പില്‍ വഴറ്റുക.മുരിങ്ങക്ക,കുബളങ്ങ,തക്കാളി എന്നിവയിട്ട് അടച്ച് 5 മിനിട്ട് മൈക്രോവേവ് ചെയ്യുക.ഇറക്കി വെച്ച്
തീയല്‍ കൂട്ട് കലക്കിയൊഴിച്ച് 5 മിനിട്ട് തുറന്നു വെച്ച് മൈക്രോവേവില്‍ തിളപ്പിച്ച് ഇറക്കുക.

മൈക്രോവേവ് ഇല്ലാത്തവര്‍ സാധാരണരീതിയില്‍ എണ്ണ കുറച്ച് പാചകം ചെയ്‌താല്‍ മതിയാകും.മൈക്രോവേവിലെ പാചകസമയത്തിന്റെ മൂന്നിരട്ടി വേണ്ടി വരും.

No comments:

Post a Comment