Friday, October 16, 2009

കറുത്ത ഹല്‍വ

കറുത്ത ഹല്‍വ

ചേരുവകള്‍

  1. അരിപ്പൊടി (മൂപ്പിക്കാത്തത്) -200 ഗ്രാം
  2. ശര്‍ക്കര -500 ഗ്രാം (ഉരുക്കി അരിച്ചെടുക്കുക)
  3. തേങ്ങാപ്പാല്‍ -500 മില്ലി ലിറ്റര്‍
  4. നെയ്യ് -100 ഗ്രാം
  5. ഏലക്ക -5 എണ്ണം (പൊടിച്ചെടുത്തത്)
പാകം ചെയ്യുന്ന വിധം

അരിപ്പൊടിയും തേങ്ങാപ്പാലും ശര്‍ക്കരപാനിയും കൂടി നന്നായി കട്ടയില്ലാതെ കലക്കിയെടുക്കുക.25 ഗ്രാം നെയ്യും ഒഴിച്ച് 500 വാട്ട് സില്‍ പാചകം ചെയ്യുക.5 മിനിട്ട് കഴിഞ്ഞ് ഇറക്കി വെച്ചു നന്നായി ഇളക്കി
50 ഗ്രാം നെയ്യ് കൂടി ഒഴിച്ച് വീണ്ടും 10 മിനിട്ട് പാചകം ചെയ്യുക.10 മിനിട്ടിനുശേഷം വീണ്ടും ഇറക്കി വെച്ച്
എഗ്ഗ് ബീറ്റര്‍ കൊണ്ട് ഇളക്കി 25 ഗ്രാം നെയ്യും കൂടി ഒഴിച്ച് 5 മിനിട്ട് കൂടി പാചകം ചെയ്യുക.വീണ്ടും വെളിയിലെടുത്ത് നെയ്യ് കൂടി ഒഴിച്ച് 400 വാട്ട് സില്‍ 10 മിനിട്ട് കൂടി പാചകം ചെയ്ത് വെളിയിലെടുത്തശേഷം
ഏലക്കാപൊടി വിതറി ഒരു സ്റ്റീല്‍ തട്ടത്തിലാക്കി നിരത്തി വെച്ച് തണുക്കുമ്പോള്‍ മുറിച്ചെടുക്കുക.

(ഹല്‍വ പാകമാകുമ്പോള്‍ പാത്രത്തിന്റെ വശങളില്‍ നിന്ന് ഇളകി വരും)

No comments:

Post a Comment