Wednesday, October 21, 2009

പപ്പായ തീയല്‍

പപ്പായ തീയല്‍

ചേരുവകള്‍

  1. പച്ചപപ്പായ കഷണഗ്ല്‍ ആക്കിയത് -ഒരു കപ്പ്
  2. മുരിങ്ങക്ക കഷണങ്ങള്‍ ആക്കിയത് -2
  3. തക്കാളി വലുത് -2
  4. ചെറിയ ഉള്ളി -1 കപ്പ്
  5. തേങ്ങ -അര മുറി
  6. പെരുംജീരകം -1 ടീസ്പൂണ്‍
  7. മുളകുപൊടി -2 ടീസ്പൂണ്‍
  8. മല്ലിപ്പൊടി -3 ടീസ്പൂണ്‍
  9. കറിവേപ്പില -4 തണ്ട്
  10. എണ്ണ -2 ടീസ്പൂണ്‍
  11. ഉപ്പ് -ആവശ്യത്തിന്
  12. കടുക് - 1 ടീസ്പൂണ്‍
  13. പുളി പിഴിഞ്ഞത് - 2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

തേങ്ങ തിരുമ്മിയത്‌,പെരുംജീരകം,മുളകുപൊടി,മല്ലിപ്പൊടി എന്നീ ചേരുവകള്‍ ചുവക്കെ മൂപ്പിച്ച് തീയലിന്റെ
പാകത്തില്‍ അരച്ചെടുക്കുക.ഒരു പാനില്‍ എണ്ണയൊഴിച്ച് കറിവേപ്പിലയിട്ട് മൂപ്പിച്ചശേഷം ചെറിയ ഉള്ളി അരിഞ്ഞിട്ട്‌ വഴറ്റുക.മൂത്തശേഷം തക്കാളി ചേര്‍ത്ത് 3 മിനിട്ട് വഴറ്റുക.

പപ്പായ,മുരിങ്ങക്ക ഇവ അരപ്പില്‍ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും പുളിയും ചേര്‍ത്ത് 10 മിനിട്ട് ചെറു തീയില്‍ തിളപ്പിച്ച് ഇറക്കിവെയ്ക്കുക.ചപ്പാത്തി,ദോശ,ചോറ് എന്നിവയ്ക്ക് കറിയായി ഉപയോഗിക്കാന്‍ പറ്റിയതാണ്.

No comments:

Post a Comment