Saturday, October 17, 2009

ബുള്‍സ് ഐ ഫ്രൈ

ബുള്‍സ് ഫ്രൈ

ചേരുവകള്‍

  1. മുട്ട -5 എണ്ണം
  2. തക്കാളി സവാള അരിഞ്ഞത്‌ -2 കപ്പ് (300 ഗ്രാം)
  3. സവാള അരിഞ്ഞത്‌ -1 കപ്പ് (150 ഗ്രാം)
  4. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  5. മുളകുപൊടി -അര ടീസ്പൂണ്‍
  6. പഞ്ചസാര -1 ടീസ്പൂണ്‍
  7. എണ്ണ -1 ടീസ്പൂണ്‍
  8. ഉപ്പ് -ആവശ്യത്തിന്
  9. മല്ലിയില അരിഞ്ഞത്‌ -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

സവാള ക്രിസ്പിലിട്ടു 5 മിനിട്ട് വഴറ്റിക്കഴിഞ്ഞു തക്കാളി,മഞ്ഞള്‍പ്പൊടി,മുളകുപൊടി എന്നിവ ചേര്‍ത്ത് വീണ്ടും 5 മിനിട്ട് കൂടി ക്രിസ്പില്‍ വഴറ്റുക.ഉപ്പ്,പഞ്ചസാര എന്നിവ ചേര്‍ത്തിളക്കുക.തവയില്‍ ഈ മിശ്രിതം
5 ഭാഗങള്‍ ആയിട്ട് വിഭജിച്ച്‌ ആ ഗ്യാപ്പിലേയ്ക്ക് ഓരോ പച്ചമുട്ടയും പൊട്ടിച്ച് മഞ്ഞക്കരു പൊട്ടാതെ സാവധാനം
ഒഴിക്കുക.(മിശ്രിതം തണുത്തതിനുശേഷം മാത്രം മുട്ട പൊട്ടിച്ച് ഒഴിക്കുക.) വീണ്ടും ക്രിസ്പിലിട്ടു5 മിനിട്ട് പാകം
ചെയ്ത് വെളിയിലെടുത്തിട്ട് മല്ലിയില തൂവി 5 ഭാഗങ്ങള്‍ ആയി മുറിച്ച് വിളമ്പുക.

No comments:

Post a Comment