Saturday, October 3, 2009

മീന്‍-മാങ്ങ അച്ചാര്‍

മീന്‍-മാങ്ങ അച്ചാര്‍

ചേരുവകള്‍

  1. ദശക്കട്ടിയുള്ള മീന്‍ -1 കിലോ
  2. മാങ്ങ അരച്ചത് -1 കപ്പ്
  3. ഇഞ്ചി -1 കഷണം
  4. വെളുത്തുള്ളി -10 അല്ലി
  5. എണ്ണ -ഒന്നര കപ്പ്
  6. ഉപ്പ് വറ്റിച്ചത് -പാകത്തിന്
  7. പഞ്ചസാര -അല്പം
  8. വിനാഗിരി -1 കപ്പ്
  9. മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
  10. മുളകുതൊലി അരച്ചത് -2 ടേബിള്‍സ്പൂണ്‍
  11. ഇഞ്ചി അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
  12. വെളുത്തുള്ളി അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
പാകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങള്‍ ഉപ്പ് പുരട്ടി കുറച്ചു നേരം വെയിലില്‍ വെച്ചു വാട്ടിയെടുക്കുക.അധികം ഉണങ്ങുന്നതിനു
മുമ്പ് എണ്ണയില്‍ മുക്കാതെ വറുത്ത് കോരി എണ്ണ വാലാന്‍ വെയ്ക്കുക.വിനാഗിരി പഞ്ചസാരയിട്ട് തിളപ്പിക്കുക.
അര ടീസ്പൂണ്‍ ഉലുവ വിനാഗിരിയില്‍ കുതിര്‍ത്ത് അരച്ചെടുക്കുക.മുളകുതൊലിയും ഇങ്ങനെ വേണം അരയ്ക്കാന്‍.എണ്ണ ചൂടാകുമ്പോള്‍ അരച്ച ചേരുവകള്‍ എല്ലാം മൂപ്പനുസരിച്ച് വഴറ്റുക.വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞതും അരച്ചതും മുളകുപൊടിയും എല്ലാം വഴറ്റിയതിനുശേഷം അരച്ചുവെച്ച മാങ്ങയിട്ട്
വെള്ളം വറ്റുന്നതുവരെ ഇളക്കുക.എല്ലാ ചേരുവകളും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീന്‍ കഷണങളും ഇട്ട്
ചൂടാകുമ്പോള്‍ വാങ്ങി വെയ്ക്കുക.തണുത്തുകഴിയുമ്പോള്‍ വെള്ളമയമില്ലാതെ കുപ്പിയിലാക്കി വെയ്ക്കുക.

No comments:

Post a Comment