Saturday, October 17, 2009

ഫിഷ്‌ ഫ്രൈ (നാടന്‍)

ഫിഷ്‌ ഫ്രൈ (നാടന്‍)

ചേരുവകള്‍

  1. മത്തി -250 ഗ്രാം
  2. മുളകുപൊടി -3 ടീസ്പൂണ്‍
  3. കുരുമുളകുപൊടി -ഒന്നര ടീസ്പൂണ്‍
  4. പെരുംജീരകം -1 ടീസ്പൂണ്‍
  5. വെളുത്തുള്ളി -2 അല്ലി
  6. ചുവന്നുള്ളി -5
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

മത്തി ഒഴികെയുള്ള ചേരുവകള്‍ മിക്സിയില്‍ ഒന്നിച്ചിട്ട് അരച്ചെടുക്കുക.മത്തി വരഞ്ഞ് അരപ്പ് പുരട്ടി 15 മിനിട്ടിനുശേഷം തവയില്‍ നിരത്തി കോബിനേഷനിലോ,ക്രിസ്പ് രീതിയിലോ 10 മിനിട്ട് മൊരിച്ചെടുക്കുക.
7 മിനിട്ട് കഴിയുമ്പോള്‍ തിരിച്ചിടണം.എണ്ണ ഉപയോഗിക്കേണ്ട ആവശ്യമില്ല.മത്തിയില്‍ നിന്നുള്ള നെയ്യ് കൊണ്ടു
തന്നെ മീന്‍ മൊരിയും.

No comments:

Post a Comment