Saturday, October 17, 2009

സ്റ്റിര്‍ ഫ്രൈചിക്കന്‍ വിത്ത്‌ വെജിറ്റബിള്‍സ്

സ്റ്റിര്‍ ഫ്രൈചിക്കന്‍ വിത്ത്‌ വെജിറ്റബിള്‍സ്

ചേരുവകള്‍

  1. എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍
1 ഇഞ്ച് കനത്തില്‍ മുറിച്ചത് -350 ഗ്രാം

2. നാരങ്ങാനീര് -15 മില്ലി ലിറ്റര്‍
3.തൈര് -100 മില്ലി ലിറ്റര്‍
4. കുരുമുളകുപൊടി -2 ടീസ്പൂണ്‍
5. സവാള നീളത്തില്‍ അരിഞ്ഞത് -1
6. കാരറ്റ് അര ഇഞ്ച് കനത്തില്‍ അരിഞ്ഞത്-2 ചെറുത്‌
7. കാപ്സിക്കം നീളത്തില്‍ അരിഞ്ഞത് -1
8. സോയസോസ് -3 ടേബിള്‍സ്പൂണ്‍
9. ടൊമാറ്റോ സോസ് -2 ടേബിള്‍സ്പൂണ്‍
10. ചില്ലി സോസ് -1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ചിക്കന്‍ കഷണങളില്‍ നാരങ്ങാനീര് ,തൈര്,കുരുമുളകുപൊടി,ഉപ്പ് എന്നിവ പുരട്ടി തലേ ദിവസം ഫ്രിഡ്ജില്‍
താഴെത്തട്ടില്‍ വെയ്ക്കുക.പിറ്റേദിവസം എടുത്ത് ബാക്കി സോസുകള്‍ ചേര്‍ത്ത് തണുപ്പ് മാറിയതിനുശേഷം
മൈക്രോവേവില്‍ തുറന്നു വെച്ച് 7 മിനിട്ട് പാകം ചെയ്തതിനുശേഷം മറ്റുള്ള ചേരുവകള്‍ ബാക്കി വരുന്ന ഗ്രേവിയില്‍ ഇളക്കി ചിക്കന്‍ കഷണങളും ചേര്‍ത്ത് 10 മിനിട്ട് ക്രിസ്പില്‍ പാകം ചെയ്തെടുക്കുക.

No comments:

Post a Comment