Tuesday, October 20, 2009

ചിക്കന്‍ ഉള്ളി റോസ്റ്റ്‌

ചിക്കന്‍ ഉള്ളി റോസ്റ്റ്‌

ചേരുവകള്‍

  1. ചിക്കന്‍ 2 ഇഞ്ച് കഷണങ്ങള്‍ ആക്കിയത് -250 ഗ്രാം
  2. ചെറിയ ഉള്ളി അരിഞ്ഞത് -അര കപ്പ്
  3. പച്ചമുളക് കീറിയത് -5
  4. വെളുത്തുള്ളി -10 അല്ലി
  5. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  6. മുളകുപൊടി -1 ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  8. പെരുംജീരകം -1 ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. എണ്ണ -1 ടേബിള്‍സ്പൂണ്‍ (വേണമെങ്കില്‍ മാത്രം)
  11. കറിവേപ്പില -2 തണ്ട്
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം കൂടി കൂട്ടി യോജിപ്പിച്ച് വെള്ളം തളിച്ച് പൈറക്സ് ഡിഷിലാക്കി അടച്ച് 5 മിനിട്ട് മൈക്രോവേവില്‍ പാകം ചെയ്യുക.പാത്രം തുറന്ന് എണ്ണയൊഴിച്ച് ഉപ്പും ഇട്ട് നന്നായിളക്കി 10 മിനിട്ട് ക്രിസ്പില്‍
പാകം ചെയ്യുക.5 മിനിട്ടിനുശേഷം ഇളക്കിക്കൊടുക്കണം.1 മിനിട്ടുള്ളപ്പോള്‍ കറിവേപ്പില ചേര്‍ക്കുക.

No comments:

Post a Comment