Thursday, October 15, 2009

സ്പെഷ്യല്‍ പുഡ്ഡിംഗ്

സ്പെഷ്യല്‍ പുഡ്ഡിംഗ്

ചേരുവകള്‍

  1. പാല്‍ - 1 ലിറ്റര്‍
  2. പഞ്ചസാര - 2 കപ്പ്
  3. കണ്ടന്‍സ്ഡ് മില്‍ക്ക് - 1 ടിന്‍
  4. കൊക്കോപൊടി - 1 ടീസ്പൂണ്‍
  5. പൈനാപ്പിള്‍ -1
  6. വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
  7. അണ്ടിപരിപ്പ് - 50 ഗ്രാം
  8. ചൈനാഗ്രാസ് -10 ഗ്രാം
  9. ചെറി - 25 ഗ്രാം
പാകം ചെയ്യുന്ന വിധം

പൈനാപ്പിള്‍ തൊലി ചെത്തി കൊത്തിയരിയുക.ഇതില്‍ ഒരു കപ്പ് പഞ്ചസാര ചേര്‍ത്ത് വേവിച്ച് വെയ്ക്കുക.
പാലും ബാക്കി പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കുക.
വാനില എസ്സന്‍സും ചേര്‍ക്കണം.ചൈനാഗ്രാസ് വെള്ളത്തില്‍ ലയിപ്പിച്ച് അടുപ്പില്‍ വെച്ച് ചൂടാക്കുക.കുറുകാന്‍
തുടങ്ങുമ്പോള്‍ പാല്‍ മിശ്രിതത്തില്‍ ചേര്‍ക്കണം.ഈ കൂട്ടിന്റെ പകുതി ഒരു പാത്രത്തിലൊഴിച്ച് കട്ടിയാക്കുക.
അതിനുശേഷം വേവിച്ചു വെച്ച കൈതച്ചക്ക ഇടുക.അതിന് മുകളില്‍ ബാക്കിയുള്ള പാല്‍ കൂട്ടൊഴിക്കുക.കൊക്കോപ്പൊടി അല്പം ചൂടു വെള്ളത്തില്‍ കലക്കിയതും ഒഴിച്ച് തണുപ്പിക്കുക.കട്ടിയായതിനുശേഷം ചെറിയും അണ്ടിപരിപ്പും കൊണ്ട് അലങ്കരിക്കുക.

No comments:

Post a Comment