Wednesday, October 21, 2009

പാവയ്ക്കാ മുട്ട റോസ്റ്റ്

പാവയ്ക്കാ മുട്ട റോസ്റ്റ്

ചേരുവകള്‍

  1. തക്കാളി ദശ -അര കപ്പ്
  2. പാവയ്ക്ക -1 (കനം കുറച്ച് അരിഞ്ഞത്)
  3. കോളി ഫ്ലവര്‍ (ഇതളുകള്‍ ആക്കിയത്) -കാല്‍ കപ്പ്
  4. മുട്ട പുഴുങ്ങി വെളള മാത്രം എടുത്തു ചതുരത്തില്‍ ആക്കിയത് -അര കപ്പ്
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  7. വെജിറ്റബിള്‍ മസാല -1 ടീസ്പൂണ്‍
  8. വെജിറ്റബിള്‍ ക്യൂബ് -പകുതി
  9. സവാള (അരിഞ്ഞത്) -1
  10. ഇഞ്ചി -അര ടീസ്പൂണ്‍
  11. വെളിച്ചെണ്ണ -1 ടീസ്പൂണ്‍
  12. കറിവേപ്പില -൪ തണ്ട്
പാകം ചെയ്യുന്ന വിധം

ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാളയിട്ട്‌ വഴറ്റുക.പാവയ്ക്ക,ഇഞ്ചി,തക്കാളി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.മുളകുപൊടി,മല്ലിപ്പൊടി,വെജിറ്റബിള്‍ മസാല എന്നിവയിട്ട് പച്ചമണം മാറുന്നതുവരെ
വഴറ്റിയശേഷം കുറച്ച് വെളളം ,വെജിറ്റബിള്‍ ക്യൂബ് പൊടിച്ചത് ,കറിവേപ്പില,കോളിഫ്ലവര്‍,മുട്ട പുഴുങ്ങിയത്
എന്നിവ ചേര്‍ത്തിളക്കി അടച്ചു വെച്ച് തിളപ്പിച്ച് വറ്റിച്ചെടുക്കുക.മൈക്രോവേവ് ഓവനില്‍ പാകം ചെയ്യുമ്പോള്‍
എണ്ണ പൂര്‍ണ്ണമായും ഒഴിവാക്കാം.പാവയ്ക്കയുടെ കയ്പ് കുറയ്ക്കുകയും ചെയ്യാം..ഗ്യാസടുപ്പില്‍ പാചകം
ചെയ്യാന്‍ 35 മിനിട്ട് വേണ്ടി വരും.ഓവനില്‍ 12 മിനിട്ട് മതി.

No comments:

Post a Comment