Tuesday, December 8, 2009

മാങ്ങാ ചുണ്ട

മാങ്ങ ചുണ്ട

  1. മാങ്ങ -1 കിലോ
  2. പഞ്ചസാര -1 കിലോ
  3. ഗ്രാമ്പു -10
  4. പട്ട -5 എണ്ണം
  5. ഉപ്പ് -1 ടീസ്പൂണ്‍
  6. മുളകുപൊടി -2 ടീസ്പൂണ്‍
  7. നല്ലെണ്ണ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

മാങ്ങാ തൊലി ചെത്തി നന്നായി ഉരച്ചെടുക്കുക.അതില്‍ പഞ്ചസാര കലര്‍ത്തി വലിയ ഒരു പാത്രത്തിലാക്കി കനം കുറഞ്ഞ തുണികൊണ്ട് മൂടി കെട്ടി വെയിലത്ത്‌ വെയ്ക്കുക.സ്റ്റീല്‍ പാത്രം ആയിരിയ്ക്കണം.
മാങ്ങാ നന്നായി നിരത്തി 7 ദിവസം ഉണക്കണം.ഉണങ്ങുമ്പോള്‍ കുറുകി കുറയും.നല്ലെണ്ണ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഗ്രാമ്പുവും പട്ടയും മൂപ്പിക്കുക.തീ കെടുത്തി മുളകുപൊടിയും ഉപ്പും ഇട്ട് ഇളക്കി മാങ്ങയില്‍ യോജിപ്പിക്കുക.ഉണങ്ങിയ കുപ്പിയിലാക്കി സൂക്ഷിക്കുക.ഒരു വര്‍ഷം ഇത് കേടാകാതിരിയ്ക്കും.ചപ്പാത്തിയ്ക്കൊപ്പം കൂട്ടാന്‍ പറ്റിയതാണ്.

No comments:

Post a Comment